Saturday, May 4, 2024

സുരക്ഷ ഉദ്യോഗസ്ഥരുടെയൊന്നും കണ്ണിൽപ്പെടാതെ ഷോപ്പിങ് മാളിൽ മാസങ്ങളോളം സുഖതാമസം; വെറും താമസമല്ല, സർവ്വവിധ സന്നാഹങ്ങളും ഒരുക്കിയുള്ള താമസം

ENTERTAINMENTസുരക്ഷ ഉദ്യോഗസ്ഥരുടെയൊന്നും കണ്ണിൽപ്പെടാതെ ഷോപ്പിങ് മാളിൽ മാസങ്ങളോളം സുഖതാമസം; വെറും താമസമല്ല, സർവ്വവിധ സന്നാഹങ്ങളും ഒരുക്കിയുള്ള താമസം

ഷോപ്പിങ് മാളിന്റെ സ്റ്റെയർകേസിനുതാഴെ സുരക്ഷ ഉദ്യോഗസ്ഥരുടെയൊന്നും കണ്ണിൽപ്പെടാതെ മാസങ്ങളോളം സുഖതാമസം… വെറും താമസമല്ല, ടെന്റ് ടേബിൾ, കംപ്യൂട്ടർ, കസേര ഉൾപ്പെടെ സർവ്വവിധ സന്നാഹങ്ങളും ഒരുക്കിയുള്ള താമസം… സംഭവം നടന്നത് ചൈനയിലെ ഷാങ്ഹായ് മാളിലാണ്. ആറുമാസത്തോളമാണ് ഇയാൾ ആരുടെയും കണ്ണിൽപ്പെടാതെ മാളിൽ താമസിച്ചത്. ഓരോ ദിവസവും ഇലക്ട്രോണിക് ഉപകരണങ്ങൾ ചാർജ് ചെയ്യുന്നതിനായി ചുറ്റിതിരിഞ്ഞിട്ടും ആരും ശ്രദ്ധിച്ചില്ലെന്നും ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

എൻട്രൻസ് പരീക്ഷയ്ക്കുള്ള ഒരുക്കത്തിനായാണ് ഇയാൾ മാളിൽ താമസമാക്കിയതെന്നാണ് വിവരം. മാസങ്ങൾക്ക് മുൻപ് ഒരു സുരക്ഷ ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽപ്പെട്ടെങ്കിലും ശാന്തമായ പഠനത്തിനുള്ള അന്തരീക്ഷം തിരഞ്ഞെടുത്തതാണെന്നറിയിച്ചതോടെ മാളിൽ തുടരുന്നതിന് മൗനാനുവാദം നൽകുകയായിരുന്നു.

ഒക്ടോബർ 30 ന് മറ്റൊരു സുരക്ഷ ഉദ്യോഗസ്ഥൻ കണ്ടെത്തിയതോടെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. ഇയാളുടെ പ്രചോദനം എന്താണെന്ന് വ്യക്തമല്ല. അതേസമയം ചൈനയിൽ ആളുകളിങ്ങനെ ഷോപ്പിങ് മാളുകളിൽ താമസമാക്കുന്നത് ആദ്യമായിട്ടല്ല. ഇതിനുമുൻപും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അമേരിക്കയിലും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

spot_img

Check out our other content

Check out other tags:

Most Popular Articles