Friday, May 3, 2024

ലോസ് ആഞ്ജലിസ് ഒളിമ്പിക്സിൽ ക്രിക്കറ്റ് ഒരു ഇനമായി ഉൾപ്പെടുത്തുന്നതിന് അംഗീകാരം; അന്തിമ തീരുമാനം തിങ്കളാഴ്ച

Newsലോസ് ആഞ്ജലിസ് ഒളിമ്പിക്സിൽ ക്രിക്കറ്റ് ഒരു ഇനമായി ഉൾപ്പെടുത്തുന്നതിന് അംഗീകാരം; അന്തിമ തീരുമാനം തിങ്കളാഴ്ച

2028 ലോസ് ആഞ്ജലിസ് ഒളിമ്പിക്സിൽ ക്രിക്കറ്റ് ഒരു ഇനമായി ഉൾപ്പെടുത്തുന്നതിന് അംഗീകാരം നൽകി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) എക്സിക്യൂട്ടീവ്.

ക്രിക്കറ്റ്, ഫ്ളാഗ് ഫുട്ബോൾ, ബേസ്ബോൾ, സോഫ്റ്റ് ബോൾ, ലാക്രോസ്, സ്ക്വാഷ് എന്നീ ഇനങ്ങൾ 2028 ഒളിമ്പിക്സിന്റെ ഭാഗമാക്കണമെന്ന ലോസ് ആഞ്ജലിസ് സംഘാടക സമിതിയുടെ ശുപാർശ ഐഒസി അധികൃതർ അംഗീകരിച്ചതായി പ്രസിഡന്റ് തോമസ് ബാച്ച് വെള്ളിയാഴ്ച അറിയിച്ചു. മുംബൈയിൽ നടന്ന ഐഒസിയുടെ എക്സിക്യൂട്ടീവ് ബോർഡ് യോഗത്തിന്റെ രണ്ടാം ദിവസം പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാൽ തിങ്കളാഴ്ച നടക്കുന്ന വോട്ടെടുപ്പിന് ശേഷമേ ഏതൊക്കെ കായിക ഇനങ്ങൾ ഗെയിംസിന്റെ ഭാഗമാക്കണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ.

നേരത്തേ ഒളിമ്പിക് പ്രോഗ്രാം കമ്മീഷനുമായുള്ള ചർച്ചയിൽ പുതുതായി ഒളിമ്പിക്സിൽ ഉൾപ്പെടുത്തേണ്ട കായിക ഇനങ്ങളുടെ പട്ടിക ലോസ് ആഞ്ജലിസ് സംഘാടക സമിതി, കമ്മീഷന് സമർപ്പിച്ചിരുന്നു.

spot_img

Check out our other content

Check out other tags:

Most Popular Articles