Saturday, October 10, 2026
HomeENTERTAINMENTസെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കൂട്ടയടി; താരങ്ങളും സിനിമാ സംവിധായകരും തമ്മിൽ നടന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലാണ്...

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കൂട്ടയടി; താരങ്ങളും സിനിമാ സംവിധായകരും തമ്മിൽ നടന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലാണ് താരങ്ങൾ തമ്മിലടിച്ചത്

Published on

സിനിമാ താരങ്ങൾ പങ്കെടുത്ത സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കൂട്ടയടി. ബംഗ്ലാദേശിലെ താരങ്ങളും സിനിമാ സംവിധായകരും തമ്മിൽ നടന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലാണ് താരങ്ങൾ തമ്മിലടിച്ചത്. സംവിധായകരായ മുസ്തഫ കമാൽ രാജിന്റെയും ദീപാങ്കർ ദിപോണിന്റെയും ടീമുകൾ തമ്മിലാണ് ധാക്കയിൽ നടന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് മത്സരത്തിൽ ഗ്രൗണ്ടിലും പുറത്തും ഏറ്റുമുട്ടിയത്.

മത്സരത്തിനിടെ ബൗണ്ടറി അനുവദിക്കാതിരുന്ന അമ്പയറുടെ തെറ്റായ തീരുമാനത്തിനെതിരെ ഇരു ടീമുകളിലെയും താരങ്ങൾ തമ്മിൽ വാക് തർക്കത്തിലേർപ്പെടുകയും പിന്നീട് കൂട്ട അടിയിലെത്തുകയുമായിരുന്നു. ഇരു ടീമിലെയും താരങ്ങൾ പരസ്പരം മുഖത്തിടിക്കുകയും ജേഴ്സികളിൽ പിടിച്ചുവലിക്കുകയും ചെയ്യുന്ന വീഡിയോ ആണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.

വനിതാ താരങ്ങളും ഇതിനിടയിൽ ഉണ്ടായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരും മാച്ച് ഒഫീഷ്യൽസും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ശിശിർ സർദാർ, രാജ് റിപ, ജോയ് ചൗധരി, അതിഖ് റഹ്മാൻ, ഷെയ്ഖ് ഷുവോ, ആഷിഖ് ജാഹിദ് എന്നിവർക്കാണ് താരങ്ങളുടെ തമ്മിലടിയിൽ പരിക്കേറ്റത്.

ഈ തമ്മിലടികൊണ്ട് തന്റെ കരിയറിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ മുസ്തഫ കമാർ രാജ് ആയിരിക്കും ഉത്തരവാദിയെന്ന് പരിക്കേറ്റ നടി രാജ് റിപ പിന്നീട് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. മുസ്തഫയുടെ ടീം അംഗങ്ങൾ തങ്ങൾക്കുനേരെ വെള്ളക്കുപ്പികൾ വലിച്ചെറിഞ്ഞുവെന്നും റിപ ആരോപിച്ചു. താരങ്ങളുടെ തമ്മിലടിയെ തുടർന്ന് ടൂർണമെന്റ് റദ്ദാക്കി.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

ഇറാൻ യുദ്ധം അന്തിമ ഘട്ടത്തിലേക്കെന്ന് പ്രഖ്യാപിച്ച്

വാഷിങ്ടൺ: ഇറാൻ യുദ്ധം അന്തിമ ഘട്ടത്തിലേക്കെന്ന് പ്രഖ്യാപിച്ച്, ഇറാനെ സാമ്പത്തികമായി ഞെരുക്കാനുള്ള 'എക്കണോമിക് ഡി-ഡേ'യ്ക്ക് തുടക്കമിട്ടതായി യുഎസ്. യു.എസ്...

ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാര ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ഷണം

ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാര ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ഷണം. ഇറാൻ പ്രസിഡന്റ് മസൂദ്...

താരസംഘടനയായ അമ്മയെ ഇനി എംഎൽഎയും നടനുമായ രമേഷ് പിഷാരടിയുടെ നേതൃത്വത്തിലുള്ള അഡ്‌ഹോക് കമ്മിറ്റി നയിക്കും

താരസംഘടനയായ ‘അമ്മ’യെ ഇനി എംഎൽഎയും നടനുമായ രമേഷ് പിഷാരടിയുടെ നേതൃത്വത്തിലുള്ള അഡ്‌ഹോക് കമ്മിറ്റി നയിക്കും. ഗണേഷ് കുമാർ, സുരേഷ്...