Sunday, May 5, 2024

72.91 ശതമാനം പോളിങാണ് രേഖപ്പെടുത്തി ഒരു മാസത്തോളം പുതുപ്പള്ളിയെ കേരളത്തിന്റെ രാഷ്ട്രീയ കേന്ദ്രമാക്കി മാറ്റിയ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചു

News72.91 ശതമാനം പോളിങാണ് രേഖപ്പെടുത്തി ഒരു മാസത്തോളം പുതുപ്പള്ളിയെ കേരളത്തിന്റെ രാഷ്ട്രീയ കേന്ദ്രമാക്കി മാറ്റിയ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചു

ഒരു മാസത്തോളം പുതുപ്പള്ളിയെ കേരളത്തിന്റെ രാഷ്ട്രീയ കേന്ദ്രമാക്കി മാറ്റിയ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചു. 72.91 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. ആറ് മണിക്ക് ശേഷവും ചില ബൂത്തുകളിൽ വോട്ട് ചെയ്യാനുള്ളവരുടെ വരി ഉണ്ടായിരുന്നു. ഇവർക്ക് ടോക്കൺ നിൽകിയ ശേഷമാണ് സമയ പരിധിക്ക് ശേഷം വോട്ട് ചെയ്യിപ്പിച്ചത്. ബൂത്തുകളിൽ നിന്നുള്ള അന്തിമ കണക്കുകളുടെ അടിസ്ഥാനത്തിൽ പോളിങ് ശതമാനത്തിൽ ചെറിയ മാറ്റങ്ങളുണ്ടായേക്കാം. എട്ടിനാണ് വോട്ടെണ്ണൽ.

2021-ലെ പൊതുതിരഞ്ഞെടുപ്പിൽ 74.84 ശതമാനമായിരുന്നു പോളിങ്. ഉപതിരഞ്ഞെടുപ്പിലും രാവിലെ മുതൽ മികച്ച പോളിങ് ദൃശ്യമായിരുന്നു. മണ്ഡലത്തിലെ ചില ഭാഗങ്ങളിൽ പെയ്ത കനത്ത മഴയിലും വോട്ട് ചെയ്യാൻ ആളുകൾ ബൂത്തുകളിലേക്ക് കൂട്ടമായി എത്തിയിരുന്നു.

വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ കണക്ക് കൂട്ടലുകളിലേക്ക് കടന്നിട്ടുണ്ട് മുന്നണികൾ. ബൂത്ത് ഏജന്റുമാരിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാകും മുന്നണികളുടെ വിലയിരുത്തലുകൾ.

ചില ബൂത്തുകളിൽ വോട്ടിങ് നടപടികൾ വേഗം കുറവായിരുന്നുവെന്ന് ആരോപണം ഉയർന്നു. ഇത് അന്വേഷിക്കണമെന്ന് യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനും മറ്റു നേതാക്കളും ആവശ്യപ്പെട്ടു. ജില്ലാ കളക്ടർക്ക് പരാതിയും നൽകിയിട്ടുണ്ട്. എല്ലാ പരാതികളും അന്വേഷിക്കുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.

നിയമസഭയിലെ ബലാബലത്തിൽ എന്തെങ്കിലും മാറ്റംവരുത്തുന്നതല്ല പുതുപ്പള്ളി ഫലമെങ്കിലും അതിന്റെ രാഷ്ട്രീയം എല്ലാവർക്കും നിർണായകമാണ്. ഉമ്മൻചാണ്ടിയുടെ സ്മരണകൾ നിറയുന്ന തിരഞ്ഞെടുപ്പിൽ മകൻ ചാണ്ടി ഉമ്മന് വെറും ജയമല്ല യു.ഡി.എഫിന്റെ നോട്ടം. മുപ്പതിനായിരത്തിലേറെ ഭൂരിപക്ഷമാണ് ലക്ഷ്യം.

പോയ തിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിക്ക് കടുത്തമത്സരം നൽകിയ ജെയ്ക് സി. തോമസിനെ ഇടതുമുന്നണി വീണ്ടും ഇറക്കിയത് പോരാട്ടം വിജയതീരത്തേക്ക് എത്തിക്കാനാണ്. കഴിഞ്ഞതവണ നേടിയ 54,328 വോട്ടിനൊപ്പം പതിനായിരംകൂടി സമാഹരിച്ചാൽ വിജയം ഉണ്ടാകുമെന്ന് അവർ പ്രതീക്ഷിക്കുന്നു.

എൻ.ഡി.എ. സമീപകാലത്ത് സ്വന്തമാക്കിയ ഏറ്റവുംവലിയ വോട്ടുശേഖരം പി.സി. തോമസിലൂടെയാണ്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ അദ്ദേഹത്തിന് 20,911 വോട്ട് നേടാനായി. ലിജിൻലാലാണ് എൻ.ഡി.എ. സ്ഥാനാർഥി. മികച്ചപ്രവർത്തനം നടത്തിയ ആം ആദ്മി പാർട്ടി എത്ര വോട്ട് നേടുമെന്നതും പ്രധാനം. ലൂക്ക് തോമസാണ് സ്ഥാനാർഥി.

ഉമ്മൻചാണ്ടിയുടെ മരണത്തേത്തുടർന്നുള്ള സഹതാപതരംഗം വോട്ടെടുപ്പിനെ സ്വാധീനിക്കുമെന്നാണ് യുഡിഎഫ് കരുതുന്നത്. സഭകളും സമുദായനേതൃത്വങ്ങളും സ്വീകരിക്കുന്ന നിലപാടും മണ്ഡലത്തിലെ വികസനവും സംസ്ഥാന, കേന്ദ്ര ഭരണങ്ങളുടെ വിലയിരുത്തലുമെല്ലാം സ്വാധീനം ചെലുത്താനിടയുള്ള ഘടകങ്ങളാണ്.

spot_img

Check out our other content

Check out other tags:

Most Popular Articles