Sunday, May 19, 2024

കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച സോളാർ കേസ്; ലൈംഗിക പീഡന പരാതിയിൽ ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോർട്ട് കോടതി അംഗീകരിച്ചു

Newsകേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച സോളാർ കേസ്; ലൈംഗിക പീഡന പരാതിയിൽ ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോർട്ട് കോടതി അംഗീകരിച്ചു

ലൈംഗിക പീഡന പരാതിയിൽ ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോർട്ട് കോടതി അംഗീകരിച്ചു. സിബിഐയുടെ റിപ്പോർട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് സോളാർ കേസ് പരാതിക്കാരി നൽകിയ ഹർജി തിരുവനന്തപുരം സിജെഎം കോടതിയാണ് തള്ളിയത്. ഉമ്മൻ ചാണ്ടി മരിച്ചതിനാൽ തുടർ നടപടികളെല്ലാം കോടതി അവസാനിപ്പിച്ചു. ക്ലിഫ് ഹൗസിൽ വച്ച് പീഡിപ്പിച്ചുവെന്ന പരാതി കളവാണെന്ന് സിബിഐയുടെ കണ്ടെത്തൽ.

ക്ലിഫ് ഹൗസിൽ വെച്ച് ഉമ്മൻചാണ്ടി പീഡിപ്പിച്ചെന്ന പരാതി വാസ്തവ വിരുദ്ധമാണെന്ന് കാണിച്ചാണ് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയിൽ റിപ്പോർട്ട് നൽകിയത്. കേസിൽ ഉമ്മൻ ചാണ്ടിക്ക് സിബിഐ ക്ലീൻ ചിറ്റ് നൽകിയതോടെ ഇത് അപ്രസക്തമാവുകയായിരുന്നു. ഇതോടെ ഒമ്പത് വർഷം നീണ്ട, കേരളാ പൊലീസ്, ക്രൈംബ്രാഞ്ച്, സിബിഐ അന്വേഷണങ്ങൾക്കും അവസാനമാവുകയാണ്.

കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച സോളാർ കേസ് യുഡിഎഫിനെതിരെ ഇടത് പക്ഷം തെരഞ്ഞെടുപ്പ് കാലത്ത് വലിയ ആയുധമാക്കിയിരുന്നു.

spot_img

Check out our other content

Check out other tags:

Most Popular Articles