Sunday, May 19, 2024

സോളാർ കേസ് : ജോപ്പനെ മാത്രം ബലിയാടാക്കി?മാധ്യമ പ്രവർത്തകർ ജോപ്പനെ വേട്ടയാടി പിടിച്ച് കൊല്ലാതെ കൊന്ന് കുഴിച്ച് മൂടി ?– സംഗീത ലക്ഷ്മണ

Newsസോളാർ കേസ് : ജോപ്പനെ മാത്രം ബലിയാടാക്കി?മാധ്യമ പ്രവർത്തകർ ജോപ്പനെ വേട്ടയാടി പിടിച്ച് കൊല്ലാതെ കൊന്ന് കുഴിച്ച് മൂടി ?-- സംഗീത ലക്ഷ്മണ

മുൻ ഐ ജി യുടെ മകളായ സംഗീതാ ലക്ഷ്മണയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു.
അവരുടെ 2018 ലെ എഫ് ബി പോസ്റ്റ് പുതുപ്പള്ളി തിരഞ്ഞെടുപ്പ് സാഹചര്യത്തിൽ ഉമ്മൻ ചാണ്ടി സർ ബാക്കി വച്ച് പോയത് എന്ന് പറഞ്ഞാണ് ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്. സംഗീത ലക്ഷ്മണമുടെ ഫേസ് ബുക്ക് പോസ്റ്റ് ചുവടെ:-

എന്റെ കൂടെയുള്ള ഈ ആളിനെ അറിയുമോ?
അറിയാത്തവർക്കായി പറയുന്നത്. ഇത് Tenny Joppan. ജോപ്പൻ എന്ന് ഞാൻ വിളിക്കുന്ന Tenny Joppan.
കഴിഞ്ഞ യു.ഡി.എഫ് സർക്കാർ ഭരണകാലത്തെ മുഖ്യമന്ത്രി ശ്രീ.ഉമ്മൻചാണ്ടിയുടെ പെഴ്സണൽ സ്റ്റാഫ് അംഗം. സോളാർ കേസ് പൊട്ടിതെറിച്ച് പുറപ്പെട്ടപ്പോൾ മാധ്യമക്കാരുടെ കൊലവിളി ശമിപ്പിക്കാൻ വേണ്ടി യു.ഡി.എഫ്. കാര് കൊടുത്ത കുരുതി. നേർച്ച കോഴി!

മുഖ്യമന്ത്രിയുടെ ഓഫീസിനെ വിറ്റ് കാശാക്കി, ക്ലിഫ് ഹൗസിൽ വാണിജ്യത്തിനും പീഡനത്തിനും സൗകര്യം ചെയ്തു കൊടുത്തു എന്നൊക്കെയാവും അന്ന് ജോപ്പനെ കുറിച്ച് നമ്മളിലേക്ക് എത്തിയ മാധ്യമവാർത്തകൾ. ജോപ്പന്റെ അറസ്റ്റോടുകൂടി കേരളത്തിലെ മുഴുവൻ ദുരന്തങ്ങളും അവസാനിച്ചു ഇനി പുതിയ നല്ല നാട് എന്ന ഭാവത്തിൽ നമ്മടെ മാധ്യമക്കാര് പുതിയ ഇരയെ തേടി പോയി.

ജോപ്പന് പിന്നീട് എന്തു സംഭവിച്ചു എന്നു കൂടി നമ്മൾ അറിയേണ്ടതല്ലേ? ലക്ഷകണക്കിന്….. അല്ല കോടികളുടെ ആസ്ഥിയാണ് യു.ഡി.എഫ് സർക്കാറിന്റെ മുഖ്യമന്ത്രിയുടെ ഓഫീസിൽ ജോലി ചെയ്ത വകയിൽ ജോപ്പൻ ഉണ്ടാക്കിയത്. അത്രയും കാശ് ഉൾകൊള്ളിക്കാൻ കെൽപ്പുള്ള ബാങ്കുകൾ ഇന്ത്യയിൽ ഇല്ലാത്തതു കൊണ്ട് ജോപ്പനത് മുഴുവൻ കൊണ്ട് പോയി സ്വിസ്സ് ബാങ്കിൽ ഇട്ടിരിക്കുകയായിരുന്നു. അതിന്റെ പുറത്തു കൂടി മറ്റാരൊക്കെയോ കാശ് കൊണ്ടിട്ടുമൂടിയത് കൊണ്ട് അത് ജോപ്പന് എടുക്കാൻ പറ്റുന്നുണ്ടാവില്ല. ജീവിതത്തിൽ ദിവസവും സുഖം മിച്ചം വരുന്നത് ജോപ്പനും കുടുബവും എടുത്ത് ഫ്രിഡ്ജിൽ വെക്കും. പിറ്റേന്ന് തികഞ്ഞില്ലെങ്കിൽ എടുത്ത് ഉപയോഗിക്കാനായി. ഇതൊക്കെയാവണം അന്നത്തെ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ നമ്മൾ പ്രതീക്ഷിക്കുന്നത്. ശരിയല്ലേ?
തുടർന്നു വായിക്കുമല്ലോ…

ജയിലിൽ നിന്ന് പുറത്തിറങ്ങിയ ജോപ്പന് മറ്റൊരു ജോലി തരപ്പെടുത്തുക എന്നത് അത്ര എളുപ്പമാവില്ലല്ലോ! അമ്മാതിരി വെട്ടി നെരത്തലല്ലേ, ചവിട്ടി തേക്കല്ലല്ലേ നമ്മടെ മാധ്യമക്കാര് അന്ന് ജോപ്പനോട് ചെയ്ത് കൂട്ടിയത്? ജീവിച്ചു പോകണമല്ലോ…..അതിന് ജോപ്പനും കുടുബവും ഒടുവിൽ കണ്ട മാർഗ്ഗം ജോപ്പന്റെ ഇച്ചിരിയില്ലാത്ത ഭാര്യകുട്ടി ജൂലി കുവൈറ്റിലേക്ക് നഴ്സായി ജോലിക്ക് പോവുക എന്നായിരുന്നു. കുഞ്ഞുമോൾ മിന്നയെ ജോപ്പനെ ഏൽപ്പിച്ചിട്ട് കുവൈറ്റിലെത്തി അവിടെ ഒരു വർഷത്തിലധികം കാലം ജോലി ചെയ്തു. ഈ പറഞ്ഞ ഒരു വർഷത്തിന്റെ പകുതി കാലയളവിൽ മാത്രമാണ് ജൂലിക്ക് അവിടെ കമ്പനി ശമ്പളം നല്കിയത്. ആറ് മാസങ്ങളോളം ശമ്പളം പോലുമില്ലാത്ത നഴ്സ് ജോലി ചെയ്ത് ജൂലി കുവൈറ്റിലും, ജോപ്പനും കുഞ്ഞും നാട്ടിലുമായി ജീവിച്ചു. എന്തെങ്കിലും മഹാത്ഭുതം സംഭവിക്കും എന്ന പ്രതീക്ഷയിൽ കുവൈറ്റിൽ തന്നെ തങ്ങിയ ജൂലി പിന്നെ ഒരു നിമിഷം മുന്നോട്ട് പോകാൻ വയ്യ എന്ന അവസ്ഥയിലാണ് ജീവൻ മാത്രം വാരി കൈയിൽ പിടിച്ചു കൊണ്ട് അവിടുന്ന് നാട്ടിലേക്ക് മടങ്ങിയത്. എന്തിനധികം പറയേണ്ടൂ… ഇപ്പോൾ നാട്ടിലെ ഒരു ആശുപത്രിയിൽ ജോലി ചെയ്യുന്ന ജൂലിക്ക് take home salaryയായി കിട്ടുന്ന 6000/- രൂപയോ മറ്റോ ആണ് ആ കുടുബത്തിന്റെ ഏക വരുമാനമാർഗ്ഗം. ഇതൊന്നും ജൂലിയോ ജോപ്പനോ എന്നോട് പറഞ്ഞതല്ല. പലപ്പോഴായി ഞാൻ അവരോട് ചോദിച്ചു മനസ്സിലാക്കിയതാണ്.

ഞാൻ പല തവണ ചോദിച്ചിട്ടുണ്ട് ജോപ്പനോട്- “ഉണ്ടായത് എന്താണ്, ആരൊക്കെയാണ് കുറ്റക്കാർ എന്നത് തുറന്നു പറയാൻ ജോപ്പൻ വിസ്സമ്മതിച്ചത് കൊണ്ടല്ലേ? സ്വയം ബലിയാടാവാൻ തീരുമാനിച്ചതല്ലേ? അന്ന് സർക്കാരിന്റെ മുഖം രക്ഷിക്കാൻ നേർച്ചക്കോഴിയാവാൻ നിന്നു കൊടുത്തതല്ലേ? നഷ്ടപ്പെട്ടതും അനുഭവിച്ചതും ജോപ്പനും കുടുംബവും മാത്രം.” എന്നൊക്കെ. ജോപ്പന്റെ മറുപടിയോ- പള്ളി പറഞ്ഞു, പാതിരി പറഞ്ഞു, കപ്പിയാര് പറഞ്ഞു,, വാഴ്ന്നോര് പറഞ്ഞു, തിരുമേനി പറഞ്ഞു…..ഒന്നും പറയരുത്- എന്നൊക്കെയാണ്.

ഇനി; ജോപ്പനെ എനിക്ക് എങ്ങനെയറിയാം, മാധ്യമ വാർത്തകളിൽ കണ്ടതിലും കേട്ടതിലും കൂടുതലായി ജോപ്പൻ എന്നാൽ സംഗീതാ ലക്ഷ്മണ എന്ന എനിക്ക് എന്താണ് എന്നത് കൂടി പറയേണ്ടതുണ്ട്.


2010 ഒക്ടോബർ മാസത്തിലാണ് നക്സൽ വർഗ്ഗീസ്സ് കേസിൽ ശിക്ഷിക്കപ്പെട്ട് എന്റെ അച്ഛൻ ലക്ഷ്മണ പൂജപ്പുര ജയിലിൽ എത്തുന്നത്. രണ്ടര വർഷത്തെ ജയിൽവാസത്തിന് ശേഷം ശിക്ഷായിളവ് നേടി പുറത്തിറങ്ങുകയും ചെയ്തു. ഈപ്പറഞ്ഞ കാലത്താണ് ഞാൻ ആദ്യമായി അന്നത്തെ മുഖ്യമന്ത്രി ശ്രീ. ഉമ്മൻചാണ്ടി സാറിനെ കാണാനായി സെക്രറ്റേറിയറ്റിൽ എത്തുന്നത്. അതിന് മുൻപുള്ള എൽ .ഡി .എഫ് സർക്കാർ തയ്യാറാക്കിയ ശിക്ഷയിളവിനായി പരിഗണിക്കുന്ന 75 വയസ്സ് പ്രായം കഴിഞ്ഞ തടവുകാരുടെ ലിസ്റ്റിൽ ലക്ഷ്മണയുടെ പേര് കൂടി ഉൾപ്പെടുത്താൻ വേണ്ടുന്ന നടപടികൾ ചെയ്തു വെക്കുന്നതിന്റെ ഭാഗമായി ഒരു അപേക്ഷ സമർപ്പിക്കേണ്ടതുണ്ടായിരുന്നു.
എന്റെ ബാല്യകാലം മുതലുള്ള അടുത്ത സുഹൃത്തും നടനും അന്ന് മന്ത്രിയുമായിരുന്ന ശ്രീ.ഗണേഷ് കുമാറിന്റെ നിർദേശപ്രകാരം ഞാൻ തയ്യാറാക്കിയ ആ അപേക്ഷ മുഖ്യമന്ത്രി മുൻപാകെ സമർപ്പിക്കാനാണ് ഞാൻ അന്ന് പോയത്. ആദ്യം ഗണേഷന്റെ ഓഫീസിലെത്തിയ എന്നെ ഗണേഷും അദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ഒരു വലിയ പരിവാരവും ചേർന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കൊണ്ടുപോയത്. ഗണേഷും ഞാനും ചേർന്നാണ് ആ അപേക്ഷ അന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാറിന്റെ കൈയ്യിൽ കൊടുക്കുന്നത്.
മേൽപറഞ്ഞ അപേക്ഷ മുഖ്യമന്ത്രി മുൻപാകെ സമർപ്പിച്ചത് കൊണ്ട് മാത്രം കാര്യം സാധ്യമാവുന്നില്ല എന്ന ഒരു വലിയ തിരിച്ചറിവാണ് ഒട്ടും തന്നെ താമസിയാതെ എനിക്കുണ്ടായത്. മുഖ്യമന്ത്രിയുടെ ഓഫീസ്, ആഭ്യന്തര വകുപ്പ്, ജയിൽ വകുപ്പ്, നിയമവകുപ്പ്, general administration വകുപ്പ് എന്നിവയിലൂടെയുള്ള ഏകോപനവും ഫോളോ അപ്പും നിരന്തരം വേണ്ടതുണ്ട്. എല്ലാ സഹായ സഹകരണങ്ങളുമായി അന്ന് എന്നോടൊപ്പം ഗണേഷനും ഭാര്യ യാമിനിയും ഉണ്ടായിരുന്നു എന്നത് ഓർമ്മിക്കാതെ വയ്യ. എന്നാൽ ഓരോ കാര്യങ്ങൾക്കും ഓരോ തവണയും ഗണേഷിനെ വിളിക്കുക, യാമിനിയെ വിളിക്കുക എന്നത് പ്രായോഗികമായിരുന്നില്ല. ഇതൊക്കെയും കൊച്ചിയിലിരുന്ന് കൊണ്ട് ഞാൻ ചെയ്യുക എന്നതും സാധ്യമായിരുന്നില്ല.
രണ്ടാം തവണ ഉമ്മൻചാണ്ടി സാറിനെ കാണാനായി ഞാൻ ചെന്നപ്പോൾ സാറാണ് അടുത്തു നിന്ന ജോപ്പനെ ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞത് “ജോപ്പന്റെ നമ്പർ കുറിച്ചെടുത്തോളു സംഗീതാ” എന്ന്. ശേഷം, സംഗീതയുടെ നമ്പർ വാങ്ങി വെയ്യക്ക് എന്ന് ജോപ്പനോടും നിർദ്ദേശം കൊടുത്തു സർ.
പിന്നീട് ഒരു 25 തവണയെങ്കിലും ഉമ്മൻചാണ്ടി സാറിനെ എനിക്ക് കാണേണ്ടി വന്നിട്ടുണ്ട്. ഒരു 150 തവണയെങ്കിലും സെക്രറ്റേറിയറ്റിൽ എനിക്ക് കയറി ഇറങ്ങേണ്ടി വന്നിട്ടുണ്ട്. ഇതിനൊക്കെയും വേണ്ടുന്ന സഹായങ്ങൾ എനിക്ക് ചെയ്തു തന്നത് ജോപ്പനാണ്. മുഖ്യമന്ത്രി എത്തുന്ന സമയം അടുക്കുന്ന നേരം നോക്കി ഞാൻ എത്തുക, അതുവഴി എന്റേത് പോലുള്ള ജീവിത സാഹചര്യങ്ങളുള്ള ഒരു സ്ത്രീ സെക്രറ്റേറിയറ്റിലെ വരാന്തയിൽ ഒരുപാട് നേരം കാത്തു നിൽക്കുന്നതിന്റെ ക്ലേശത്തെ ഒഴിവാക്കുക, സർ വന്നാലുടൻ വലിയ താമസമില്ലാതെ എനിക്ക് കാണാനുള്ള അവസരമുണ്ടാക്കി തരിക, ഓരോ വകുപ്പുകളുടെ പല ഓഫീസിൽ നിന്നുള്ള കടലാസുകൾ ഇവിടെ നിന്ന് അങ്ങോട്ടും അവിടെ നിന്ന് ഇങ്ങോട്ടും എത്തിക്കുക, അവശ്യം വേണ്ടുന്ന തുടർനടപടികൾ എന്തൊക്കെ എന്ന് അന്വേഷിച്ച് കണ്ടു പിടിച്ച് എനിക്ക് വേണ്ടുന്ന മാർഗ്ഗനിർദേശങ്ങൾ തരിക…….. ഒക്കെയും എനിക്ക് ചെയ്തു തന്നിരുന്നത് ജോപ്പനാണ്. പല തവണ ക്ലിഫ് ഹൗസിലും പോയി ഞാൻ ഉമ്മൻചാണ്ടി സാറിനെ കണ്ടിട്ടുണ്ട്. അവിടെ അദ്ദേഹത്തിന്റെ ഓഫീസ് മുറിയിലല്ലാതെ സർ എന്നെ കണ്ടിട്ടില്ല.
തീർന്നില്ല, ഈ പറഞ്ഞ കാലയളവിൽ ഉമ്മൻചാണ്ടി സാറിന് എന്നോട് എന്തെങ്കിലും ചോദിക്കാനും പറയാനുമുള്ളപ്പോഴൊക്കെ എന്നെ ബന്ധപ്പെട്ടിരുന്നത് ജോപ്പന്റെ ഫോണിലാണ്. എത്രയോ വട്ടം ജോപ്പന്റെ നമ്പരിൽ ഞാൻ അന്നത്തെ മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചിട്ടുണ്ട്. അനാവശ്യമായ ഒരു വാക്ക് പോലും ഉമ്മൻചാണ്ടി സർ എന്നോട് പറഞ്ഞിട്ടില്ല. ഒരു രൂപയുടെ പോലും പണമിടപാട് ഈ ഫോൺ വിളികളുടെയോ സന്ദർശനങ്ങളുടെയോ ഫലമായി ഉണ്ടായിട്ടില്ല. ലക്ഷ്മണയുടെ ജയിൽ മോചനം എന്ന കാര്യസാധ്യത്തിന്റെ പേരിൽ ഒരു നയാപൈസ പോലും ജോപ്പന് വേണ്ടിയോ മുഖ്യമന്ത്രിക്ക് വേണ്ടിയോ ജോപ്പൻ എന്റെ കൈയ്യിൽ നിന്ന് വാങ്ങിയിട്ടില്ല. ഒരു സോഡാ നാരങ്ങാവെള്ളം പോലും ജോപ്പൻ എന്റെ പക്കൽ നിന്ന് വാങ്ങി കുടിച്ചിട്ടില്ല. ചേച്ചീ എന്നല്ലാതെ ജോപ്പൻ എന്നെ വിളിച്ചിട്ടില്ല. എന്നിട്ടും, ഒടുവിൽ ജോപ്പന് ഒരു പരിചയവുമില്ലാത്ത, ജോപ്പൻ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ലക്ഷ്മണയുടെ ജയിൽ മോചനം സാധ്യമായി. പല സന്ദർഭങ്ങളിൽ പലരോടായി ഞാൻ പറഞ്ഞിട്ടുണ്ട്- ലക്ഷ്മണയ്ക്ക് വേണ്ടി ഉമ്മൻചാണ്ടി സർ ചെയ്തു കൊടുത്തതും യൂ.ഡി.എഫ് സർക്കാർ ചെയ്തു കൊടുത്തതും ഗണേഷ് കുമാർ ചെയ്തുകൊടുത്തതും ലക്ഷ്മണയുടെ കണക്കിൽ തന്നെ എഴുതിയാൽ മതി. അത് സംഗീതാ ലക്ഷ്മണയുടെ കണക്കിൽ എഴുതി ചേർക്കേണ്ട. ജോപ്പൻ ചെയ്തു തന്നതൊക്കെയും….ജോപ്പൻ ചെയ്തു തന്നത് മാത്രം എനിക്കുള്ളതാണ്. ജോപ്പൻ എന്നെ സഹായിച്ചതാണ്. ജോപ്പൻ സഹായിച്ചത് എന്നെയാണ്.


അന്നു മുതൽ ഇന്നോളം ജോപ്പനും ജൂലിയും ഞാനും ചങ്ങാത്തമാണ്. ജോപ്പന്റെ നാട്ടിൽ എനിക്ക് എന്ത് കാര്യമുണ്ടായാലും ഞാൻ എപ്പോഴും വിളിക്കുക ജോപ്പനെ തന്നെയാണ്.
ഈ ഫോട്ടോ കഴിഞ്ഞ മാസം ഒരു ദിവസം ജോപ്പന്റെ നാട്ടിലെ ഒരു കോടതിയിലെ കേസ് നടത്തിപ്പിനായി ഞാൻ അവിടെ എത്തിയപ്പോൾ ഞങ്ങൾ തമ്മിൽ കണ്ടത്. പോകുന്ന വിവരം ഞാൻ വിളിച്ചറിയിച്ചപ്പോ ജോപ്പൻ എന്നെ വന്നു കണ്ടത്. ജൂലിക്ക് ഡ്യൂട്ടി ഓഫ് തരപ്പെടുത്താൻ കഴിഞ്ഞില്ല, മിന്നമോൾ സ്കൂളിലുമായിരുന്നത് കൊണ്ടാണ് അവർ രണ്ടാളും ഫോട്ടോയിൽ ഇല്ലാതെ പോയത്. ഡ്യൂട്ടി കഴിഞ്ഞ് പുറത്തിറങ്ങിയ ഉടൻ ജൂലി ഫോണിൽ വിളിച്ച് എന്നോട് പറഞ്ഞത് ഇങ്ങനെ- “ചേച്ചീ അടുത്ത തവണ വരുംബാ വീട്ടിൽ വന്നിട്ടെ പോകാവേ ചേച്ചീ… ഞാൻ കപ്പയൊക്കെ ഉണ്ടാക്കി വെക്കാം. പറമ്പില് ചക്കയുണ്ട്, ചേച്ചിക്ക് തന്നു വിടാം..”


ഇനി പറയൂ… യൂ. ഡി. എഫ് കാര് എന്തിനാ ജോപ്പനെ ഇപ്പോഴുള്ള അവസ്ഥയിലാക്കിയത്? ഉമ്മൻചാണ്ടി സർ എങ്ങനെയാ ജോപ്പനെ മറന്നു പോയത്? മാധ്യമക്കാരെന്തിനാ ജോപ്പനെ ഇത്രയേറെ ദ്രോഹിച്ചിട്ട് കൊല്ലാതെ കൊന്നു കുഴിച്ചു മൂടിയത്? എന്ത് നേട്ടമാണ് ഇവർക്കൊക്കെ ജോപ്പനോട് ഇത് ചെയ്തിട്ട് ലഭ്യമായത്? സോളാർ കേസിൽ അന്ന് പലരുടെയും പേരുകൾ നമ്മൾ കേട്ടിരുന്നത് ഓർക്കുക. മന്ത്രിമാര്, എം.എൽ.എ.മാര്, എം.പി.മാര്, ഐ.പി.എസ് കാര് എന്നിവരൊക്കെയുണ്ടായിരുന്നു സോളാർ കേസ് വിവാദത്തിന്റെ അനുബന്ധ കോലാഹലങ്ങളായി. ആ ആളുകൾക്കൊന്നും തന്നെ ഒരു പോറൽ പോലും എറ്റിരുന്നില്ല എന്നും ആ ആളുകൾ പലരും ഇപ്പോൾ മാധ്യമങ്ങളുടെ കണ്ണിലുണ്ണികളാണ് എന്നതും കൂടി ഓർക്കുക.

വിഷമമുണ്ട് ജോപ്പാ…എനിക്ക് നല്ല വിഷമമുണ്ട്. ഒന്നും മിണ്ടാതെ ഒന്നും പറയാതെ ജൂലിയും നീയും ഇതൊക്കെ സഹിച്ചു തീർക്കുന്നത് കണ്ടിട്ട്….കണ്ടോണ്ടിരുന്നിട്ട്.

## Tenny Joppan’s contact number : +918848004213

spot_img

Check out our other content

Check out other tags:

Most Popular Articles