Sunday, May 19, 2024

പാർലമെന്റിനുള്ളിൽ വെച്ച് ലൈംഗികാതിക്രമത്തിനിരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഓസ്ട്രേലിയൻ വനിതാ ജനപ്രതിനിധി

Newsപാർലമെന്റിനുള്ളിൽ വെച്ച് ലൈംഗികാതിക്രമത്തിനിരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഓസ്ട്രേലിയൻ വനിതാ ജനപ്രതിനിധി

സ്ത്രീകൾക്ക് സുരക്ഷിതമായി ജോലി ചെയ്യാൻ കഴിയുന്ന സ്ഥലമല്ല പാർലമെന്റ് കെട്ടിടമെന്നും അവർ പറഞ്ഞു. ലിഡിയ തോർപേ എന്ന വനിതാ ജനപ്രതിനിധിയാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. തനിക്ക് നേരെ ലൈംഗിക ചുവയോടെ ചിലർ സംസാരിച്ചെന്നും അവർ പറഞ്ഞു. പ്രമുഖനായ ഒരു വ്യക്തി തന്നെ ലൈംഗിക ഉദ്ദേശത്തോടെ സ്പർശിച്ചെന്നും ലിഡിയ ചൂണ്ടിക്കാട്ടി.

കൺസർവേറ്റീവ് നേതാവായ ഡേവിഡ് വാനെതിരെയാണ് ലിഡിയ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചത്. എന്നാൽ വാൻ ഈ ആരോപണങ്ങൾ തള്ളിയിരുന്നു.ഈ ആരോപണങ്ങൾ തന്നെ മാനസികമായി തകർത്തുവെന്നാണ് വാൻ പറഞ്ഞത്. ഇവ അടിസ്ഥാനരഹരിതമാണെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. എന്നാൽ ആരോപണങ്ങളെത്തുടർന്ന് വാനിനെ ലിബറൽ പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടുണ്ട്.

” ഓഫീസ് വാതിൽ തുറന്ന് പുറത്തിറങ്ങാൻ തന്നെ എനിക്ക് പേടിയായിരുന്നു. ഓഫീസ് വാതിൽ ആദ്യം പതുക്കെ തുറന്ന് പുറത്തെ സ്ഥിതി നോക്കിയ ശേഷമാണ് ഞാൻ പുറത്തിറങ്ങാറുണ്ടായിരുന്നത്. കെട്ടിടത്തിനുള്ളിലേക്ക് വരുമ്പോൾ ആരെങ്കിലും കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നുന്ന സമയമായിരുന്നു അത്ലി”, ഡിയ പറഞ്ഞു. സമാന അനുഭവം ഉണ്ടായിട്ടുള്ള പലരും ഇക്കൂട്ടത്തിൽ ഉണ്ടായിരിക്കും. എന്നാൽ കരിയറിൽ വെല്ലുവിളിയാകുമെന്ന് ഭയന്നാണ് പലരും ഇക്കാര്യം തുറന്ന് പറയാത്തത്, ലിഡിയ കൂട്ടിച്ചേർത്തു.

ലിഡിയ തോർപേയുടെ വെളിപ്പെടുത്തൽ ഇതാദ്യത്തെ സംഭവമല്ല. 2021 മുതൽ ഓസ്ട്രേലിയൻ പാർലമെന്റിനുള്ളിൽ ലൈംഗികാതിക്രമ പരാതികൾ മുഴങ്ങിയിരുന്നു.2019ൽ മുൻ പൊളിറ്റിക്കൽ എയ്ഡായിരുന്ന ബ്രിട്ടണി ഹിഗ്ഗിൻസും സമാന അനുഭവം വെളിപ്പെടുത്തിയിരുന്നു. ഒരു സഹപ്രവർത്തകൻ കാബിനറ്റ് മന്ത്രിയുടെ പാർലമെന്ററി ഓഫീസിനുള്ളിൽ വെച്ച് തന്നെ ബലാത്സംഗം ചെയ്തെന്നായിരുന്നു ബ്രിട്ടണിയുടെ വെളിപ്പെടുത്തൽ. പിന്നീട് ഇക്കാര്യം സംബന്ധിച്ച് അന്വേഷണവും നടന്നിരുന്നു.

ഓസ്ട്രേലിയൻ പാർലമെന്റിനുള്ളിൽ ലൈംഗികാതിക്രമവും മറ്റ് രീതിയിലുള്ള അവഹേളനവും സ്ഥിരീകരിക്കുന്ന അന്വേഷണ റിപ്പോർട്ട് 2021ൽ പുറത്തുവന്നിരുന്നു. ജനപ്രതിനിധികളും പാർലമെന്റ് ജീവനക്കാരും ഇതിനിരയാകുന്നുവെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. അന്ന് പാർലമെന്റിൽ ജോലി ചെയ്തിരുന്ന മൂന്നിലൊന്ന് ജീവനക്കാരും തങ്ങൾ ലൈംഗികാതിക്രമം നേരിടുന്നുവെന്ന് തുറന്നുപറഞ്ഞിരുന്നു. രാജ്യത്തിന്റെ 63 ശതമാനം വനിതാ പ്രതിനിധികളാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്.

spot_img

Check out our other content

Check out other tags:

Most Popular Articles