Monday, March 17, 2025
19.5 C
Los Angeles
Monday, March 17, 2025

കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ നിർത്തലാക്കുന്നു

FEATUREDകോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ നിർത്തലാക്കുന്നു

സംസ്ഥാനത്തെ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ നിർത്തലാക്കുന്നു. ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.

കൊവിഡ് ബാധിതർ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയുക എന്ന നിർദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോൾ സിഎഫ്എൽടിസികളും സിഎസ്എൽടിസികളും നിർത്തുന്നതിനുള്ള തീരുമാനം കൊവിഡ് അവലോകന യോഗം കൈക്കൊണ്ടത്. സംസ്ഥാനത്ത് രണ്ടാം ഡോസ് വാക്‌സിനേഷൻ വേഗത്തിലാക്കാനും മുഖ്യമന്ത്രി നിർദേശിച്ചു.

മറ്റൊരു തീരുമാനം സിനിമാ തീയറ്ററുകളിൽ ഇളവുകൾ വേണ്ട എന്നതാണ്. പകുതി സീറ്റുകളിൽ പ്രവേശനം എന്നത് തുടരും. എല്ലാ സീറ്റുകളിലും പ്രേക്ഷകരെ അനുവദിക്കണം എന്നായിരുന്നു ഉടമകളുടെ ആവശ്യം. എന്നാൽ ഈ ആവശ്യം യോഗം അംഗീകരിച്ചില്ല

spot_img

Check out our other content

Check out other tags:

Most Popular Articles