Wednesday, May 1, 2024

കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി സൗദി

FEATUREDകൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി സൗദി

സൗദിയില്‍ ട്രെയിനുകളിലെയും ഇന്റര്‍സിറ്റി ബസുകളിലെയും മുഴുവന്‍ സീറ്റുകളിലും യാത്രക്കാരെ ഇരുത്തി സര്‍വിസ് നടത്താന്‍ അനുമതി. വിവിധ വകുപ്പുകളുമായി കൂടിയാലോചനയെ തുടര്‍ന്ന് പൊതുഗതാഗത അതോറിറ്റിയാണ് യാത്രക്കാരെ അനുവദിക്കാന്‍ തീരുമാനമെടുത്തത്.

ജിസാനും ഫര്‍സാന്‍ ദ്വീപിനുമിടയിലെ ബോട്ടുകളിലും മുഴുവന്‍ സീറ്റില്‍ യാത്രക്കാരെ അനുവദിക്കും. ആരോഗ്യമന്ത്രാലയം അംഗീകരിച്ച രണ്ടു ഡോസ് വാക്സിന്‍ പൊതുഗതാഗതം ഉപയോഗിക്കുന്നവര്‍ സ്വീകരിച്ചിരിക്കണമെന്നും വാക്സിന്‍ സ്വീകരിക്കുന്നതില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ക്ക് ഇളവുണ്ടാകുമെന്നും അതോറിറ്റി വ്യക്തമാക്കി.

തവക്കല്‍ന ആപ്പിലെ ആരോഗ്യനില പരിശോധിച്ച്‌ പ്രതിരോധ കുത്തിവെപ്പെടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക, മാസ്‌ക് ധരിക്കുക, കൈകള്‍ അണുമുക്തമാക്കുക തുടങ്ങി പൊതുജനാരോഗ്യ അതോറിറ്റി അംഗീകരിച്ച മുന്‍കരുതല്‍ നടപടികള്‍ ബസിലും ട്രെയിനിലും ബോട്ടിലും പാലിക്കുന്നത് തുടരണം.

spot_img

Check out our other content

Check out other tags:

Most Popular Articles