Sunday, April 28, 2024

സുപ്രീംകോടതിയിലേക്ക്​ ഒമ്ബതു​ ജഡ്​ജിമാരെ ശിപാര്‍ശ ചെയ്​ത്​ കൊളീജിയം

FEATUREDസുപ്രീംകോടതിയിലേക്ക്​ ഒമ്ബതു​ ജഡ്​ജിമാരെ ശിപാര്‍ശ ചെയ്​ത്​ കൊളീജിയം

ന്യൂഡല്‍ഹി: കേരള ഹൈകോടതിയിലെ ജസ്​റ്റിസ്​ സി.ടി. രവികുമാര്‍ അടക്കം ഒമ്ബതു പേരെ സുപ്രീംകോടതി ജഡ്​ജിമാരായി നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാറിന്​ ചീഫ്​ ജസ്​റ്റിസ്​ എന്‍.വി. രമണ അധ്യക്ഷനായ കൊളീജിയത്തി​െന്‍റ ശിപാര്‍ശ​. വനിത ജഡ്​ജിമാരായ ജസ്​റ്റിസ്​ ബി.വി. നാഗരത്ന (കര്‍ണാടക), ജസ്​റ്റിസ്​ ഹിമ കോഹ്​ലി (തെലങ്കാന), ജസ്​റ്റിസ്​ ബേല ത്രിവേദി (ഗുജറാത്ത്​) എന്നിവരും ഇതില്‍ ഉള്‍പ്പെടുന്നു. ജസ്​റ്റിസ്​ എ.എസ്. ഓഖ (കര്‍ണാടക ചീഫ്​ ജസ്​റ്റിസ്​), ജസ്​റ്റിസ്​ വിക്രംനാഥ്​ (ഗുജറാത്ത്​ ചീഫ്​ ജസ്​റ്റിസ്​), ജസ്​റ്റിസ്​ ജെ.കെ. മഹേശ്വരി (സിക്കിം ചീഫ്​ ജസ്​റ്റിസ്​), ജസ്​റ്റിസ്​ എം.എം. സുന്ദരേഷ്​ (ചെ​ന്നൈ​), പി.എസ്. നരസിംഹ( മുന്‍ അഡീഷനല്‍​ സോളിസിറ്റര്‍ ജനറല്‍) എന്നിവരാണ്​ മറ്റ്​ അംഗങ്ങള്‍. ഇവരുടെ പേരുവിവരം സുപ്രീംകോടതി വെബ്​സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ജസ്​റ്റിസ് ബി.വി. നാഗരത്ന 2027 ഓടെ സു​പ്രീംകോടതി ചീഫ്​ ജസ്​റ്റിസ്​ പദവിയിലേക്കെത്തുന്ന ആദ്യ വനിതയാകും. സുപ്രീംകോടതി മുന്‍ ചീഫ്​ ജസ്​റ്റിസ്​ ആയിരുന്ന ഇ.എസ്​ വെങ്കട്ടരാമയ്യയുടെ മകളാണ്​ ജസ്​റ്റിസ്​ നാഗരത്​ന. ആദ്യമായാണ്​ സുപ്രീംകോടതിയിലേക്ക്​ ഒ​േര സമയം മൂന്ന്​ വനിതകളെ കൊളീജിയം ശിപാര്‍​ശ ചെയ്യുന്നത്​.

​നിലവില്‍ ൈഹകോടതികളിലെ ഏറ്റവും മുതിര്‍ന്ന ജഡ്​ജിയാണ്​ എ.എസ്​ ഓഖ. കോവിഡ്​ മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാറിനെ ചോദ്യം ചെയ്​തും മഹാമാരിക്കാലത്ത്​ അന്തര്‍സംസ്​ഥാന തൊഴിലാളികളുടെ അവകാശങ്ങളില്‍ നിരവധി വിധി പുറ​പ്പെടുവിച്ചും രാജ്യത്ത്​ അറിയപ്പെട്ടിരുന്നു ജസ്​റ്റിസ്​ ഓഖ.

ചീഫ്​ ജസ്​റ്റിസ്​ രമണയെ കൂടാതെ, ജസ്​റ്റിസുമാരായ യു.യു. ലളിത്​, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ്​, എല്‍. നാഗേശ്വര റാവു എന്നിവരാണ്​ കൊളീജിയത്തിലെ മറ്റ്​ അംഗങ്ങള്‍.

spot_img

Check out our other content

Check out other tags:

Most Popular Articles