കെനിയയിലെ നെഹ്റൂറുവിലുണ്ടായ ബസ് അപകടത്തിൽ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹങ്ങൾ ഞായറാഴ്‌ച രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചു. മൂവാറ്റുപുഴ സ്വദേശിനി ജസ്‌ന (29), മകൾ റൂഹി മെഹ്റിൻ (ഒന്നര വയസ്), മാവേലിക്കര ചെറുകോൽ...
നിർണായക തെളിവായ സാക്ഷിമൊഴി ഹിന്ദിയിൽ സമർപ്പിച്ചതിനെത്തുടർന്ന് മയക്കുമരുന്നു കേസ് പ്രതിയെ തമിഴ്‌നാട്ടിലെ കോടതി വെറുതേവിട്ടു. ഇംഗ്ലീഷോ തമിഴോ തർജമയില്ലാതെ സമർപ്പിച്ച മൊഴി വായിച്ചു മനസ്സിലാക്കാനാവില്ലെന്നതും അന്വേഷണത്തിലെ പാളിച്ചകളും ചൂണ്ടിക്കാണിച്ചാണ് മയക്കുമരുന്നു കേസുകൾ കൈകാര്യം...
ഇന്ത്യയിലെ സ്വകാര്യ കേബിൾ ടെലിവിഷൻ വരിക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ ഏഴുവർഷത്തിനിടെ ഉണ്ടായത് കനത്ത ഇടിവ്. ഓൾ ഇന്ത്യ ഡിജിറ്റൽ കേബിൾ ഫെഡറേഷൻ (എഐഡിസിഎഫ്) നടത്തിയ സർവേ പ്രകാരം രാജ്യത്തെ പേ-ടിവി വരിക്കാരുടെ എണ്ണം,...
എഴുത്തുകാരും കലാകാരന്മാരും രാഷ്ട്രീയനിലപാട് ഉള്ളവരാണെന്നും അത് പറയുന്നതിൽ എന്തുതെറ്റാണ് ഉള്ളതെന്നും എം. സ്വരാജ്. തിരഞ്ഞെടുപ്പിൽ സ്വരാജിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച എഴുത്തുകാർക്കുനേരെ നടക്കുന്ന സൈബർ ആക്രമണത്തെക്കുറിച്ച് മാധ്യമപ്രവർത്തകരോട് വിശദമാക്കുകയായിരുന്നു അദ്ദേഹം. ഒരു കൃതി സമൂഹത്തിലും...
നീറ്റ് യുജി പരീക്ഷയുടെ സ്കോറിൽ കൃത്രിമം കാണിക്കാമെന്ന് വാഗ്ദാനംചെയ്ത് തട്ടിപ്പ് നടത്തിയ രണ്ടുപേരെ സിബിഐ അറസ്റ്റ് ചെയ്തു. സോലാപുർ സ്വദേശി സന്ദീപ് ഷാ, നവി മുംബൈ സ്വദേശി സലീം പട്ടേൽ എന്നിവരെയാണ് സിബിഐ...
പരന്നവായനയുടെ ഗുണമൊന്നും നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജിൽ കാണുന്നില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ആശാ സമരത്തെ കണ്ടില്ലെന്ന് നടിച്ച സാംസ്‌കാരിക നായകന്മാർ എന്തുകണ്ടിട്ടാണ് സ്വരാജിനെ പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ആശാ...
ഇസ്രയേലിന് നേരേയുള്ള ആക്രമണം തുടരുന്നതിനിടെ അമേരിക്കയ്ക്കും ബ്രിട്ടനും ഫ്രാൻസിനും മുന്നറിയിപ്പ് നൽകി ഇറാൻ. തങ്ങളുടെ തിരിച്ചടി തടയാൻ ഇസ്രയേലിനെ സഹായിക്കരുതെന്ന് യുഎസ്, യുകെ, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്ക് ഇറാൻ മുന്നറിയിപ്പ് നൽകിയതായി വാർത്താ...
27 വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഒരു ഐസിസി കിരീടം ദക്ഷിണാഫ്രിക്കൻ മണ്ണിലേക്ക്. ക്രിക്കറ്റിന്റെ മെക്കയായ ലോർഡ്‌സിൽ നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയെ അഞ്ചു വിക്കറ്റിന് കീഴടക്കിയാണ് ദക്ഷിണാഫ്രിക്ക ജേതാക്കളായത്. ഐസിസി ടൂർണമെന്റുകളിലെ...
അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കുള്ള (ഐഎസ്എസ്) ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയുടെ യാത്രയുടെ പുതിയ തീയ്യതി പുറത്ത്. ജൂൺ 19-ന് ദൗത്യം വിക്ഷേപിക്കും. യുഎസ് ബഹിരാകാശ കമ്പനിയായ ആക്സിയോം സ്പെയ്സിന്റെ നാലാം ബഹിരാകാശദൗത്യത്തിലാണ് ശുഭാംശു...
വിമാനദുരന്തത്തിൽ മരിച്ച എല്ലാവരുടെയും കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് അറിയിച്ച് ടാറ്റാ ഗ്രൂപ്പ്. അപകടത്തിൽപ്പെട്ട വിമാനയാത്രക്കാരുടെ കുടുംബാംഗങ്ങൾക്ക് പുറമേ വിമാനം തകർന്നുവീണ പരിസരത്തുവെച്ച് മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും നഷ്ടപരിഹാരം നൽകും. ഒരു കോടി രൂപയാണ് നഷ്ടപരിഹാരം.
വിമാനയാത്രക്കാർ...
ഇസ്രയേലിനെതിരായ പ്രത്യാക്രമണത്തിന്റെ ഭാഗമായി തന്ത്രപ്രധാനമായ നിരവധി സൈനിക താവളങ്ങൾ ഉൾപ്പടെ 150 ഓളം കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് ഇറാൻ. ഓപ്പറേഷൻ റൈസിങ് ലയൺ എന്നപേരിൽ ഇറാനിൽ വ്യാഴാഴ്ച രാത്രി ഇസ്രയേൽ നടത്തിയ ആക്രമണത്തിന്...
മേലില പഞ്ചായത്തിലെ മാക്കന്നൂർ കിണറ്റിൻകര നിവാസികൾ വെള്ളിയാഴ്ച ഉണർന്നത് ഒരുലോറി നിറയെ തെരുവുനായ്ക്കളെ കണ്ടാണ്. പ്രദേശത്തെ ആളൊഴിഞ്ഞതും കാടുമൂടിയതുമായ പറമ്പിൽ നായ്ക്കളെ ഉപേക്ഷിക്കാനെത്തിയതാണെന്നറിഞ്ഞവർ ഞെട്ടി.
ഇതിനിടയിൽ ഇടുങ്ങിയ റോഡിൽ ലോറി മുന്നോട്ടു പോകാഞ്ഞതിനാൽ പെട്ടിഓട്ടോയിൽ...
യുഎസിലെ മേജർ ലീഗ് ക്രിക്കറ്റ് ടൂർണമെൻ്റിൽ റെക്കോഡ് ബാറ്റിങ് പ്രകടനവുമായി ന്യൂസീലൻഡ് താരം ഫിൻ അലൻ. സാൻഫ്രാൻസിസ്കോ യുണികോൺസും വാഷിങ്‌ടൺ ഫ്രീഡവും തമ്മിൽ നടന്ന മത്സരത്തിനിടെയായിരുന്നു അലന്റെ വെടിക്കെട്ട്.
കഴിഞ്ഞ മൂന്ന് ഐപിഎൽ സീസണുകളിലും...