സിപിഎമ്മിന് മത നിരപേക്ഷ സ്വഭാവം നഷ്ടപ്പെട്ടുവെന്ന് പാർട്ടി വിട്ട ജില്ലാ പഞ്ചായത്തംഗം ബിബിൻ സി ബാബു. സിപിഎം പാർട്ടി വർഗീയ ശക്തികളുടെ കയ്യിലാണ്. ആലപ്പുഴയിൽ വർഗീയ നിലപാടുള്ളവർ സിപിഎമ്മിനെ ഹൈജാക്ക് ചെയ്തു. വർഗീയവാദികളാണ് പാർട്ടിയെ നയിക്കുന്നത്. പരാതി കൊടുത്തിട്ടും നേതൃത്വം പരിഗണിച്ചില്ല. മോദിയുടെ വികസന നയം മാതൃകാപരമാണ്. സിപിഎമ്മിൽ ജി സുധാകരന്റെ അവസ്ഥ ദയനീയമാണ്. താൻ ഉടൻ ജില്ല പഞ്ചായത്ത് അംഗത്വം രാജി വെക്കും. ഇനി മത്സരിക്കാൻ ഇല്ലെന്നും ബിജെപി അംഗത്വമെടുത്ത ശേഷം അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. അഖിലേന്ത്യാ ജനറൽ സെക്രട്ടറി തരുൺ ചൂഗാണ് തിരുവനന്തപുരത്ത് ബിജെപി സംഘടനാപർവം നേതൃയോഗത്തിൽ ഷാൾ അണിയിച്ച് ബിബിനെ സ്വീകരിച്ചത്.
