റഷ്യയും യുക്രെയിനും ഉൾപ്പെട്ട മേഖലയിലെ സമാധാനം ഉറപ്പാക്കാൻ ഇന്ത്യ എല്ലാ പിന്തുണയും നല്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് ദിവസത്തെ സന്ദർശനത്തിന് മോസ്കോവിലേക്ക് തിരിക്കും മുമ്പ് നല്കിയ പ്രസ്താവനയിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. ആഗോള സാഹചര്യം റഷ്യൻ പ്രസിഡൻറ് വ്ളാഡിമിർ പുടിനുമായി ചർച്ച ചെയ്യുമെന്നും റഷ്യയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ തൻറെ സന്ദർശനം സഹായിക്കുമെന്നും മോദി അറിയിച്ചു.