Sunday, March 16, 2025

മൂന്നു ദിവസം മുൻപ് വിവാഹ മോചനം, മുൻ ഭർത്താവ് നഗ്ന ചിത്രമെടുത്ത് പ്രചരിപ്പിച്ചു; മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു

TOP NEWSKERALAമൂന്നു ദിവസം മുൻപ് വിവാഹ മോചനം, മുൻ ഭർത്താവ് നഗ്ന ചിത്രമെടുത്ത് പ്രചരിപ്പിച്ചു; മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു

മുൻ ഭർത്താവ് നഗ്ന ചിത്രമെടുത്ത് പ്രചരിപ്പിച്ചതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് സംഭവം. മൂന്നു ദിവസം മുൻപ് വിവാഹ മോചിതയായ യുവതിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മുൻ ഭർത്താവിന്റെ പീഡനത്തെ തുടർന്നാണ് ജീവനൊടുക്കുന്നതെന്ന് എഴുതിയ കുറിപ്പ് മുറിയിൽ നിന്ന് കണ്ടെടുത്തു.

മകൾക്കെതിരെ ലൈംഗിക അതിക്രമം നടത്തിയതിന് പോക്സോ കേസിലും പ്രതിയാണ് മുൻ ഭർത്താവ്. കഴിഞ്ഞ ശനിയാഴ്‌ച കോടതിയിൽ നിന്നു വിവാഹമോചനം ലഭിച്ച വീട്ടമ്മ മകളുമൊത്ത് മണികണ്ഠേശ്വരത്ത് താമസിക്കുകയായിരുന്നു. തിങ്കളാഴ്ച്‌ച രാത്രിയോടെ വീട്ടിലെത്തിയ ഇയാൾ വീട്ടമ്മയെ ക്രൂരമായി മർദ്ദിക്കുകയും ശാരീരിക പീഡനത്തിന് ഇരയാക്കുകയും ചെയ്തെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ്ലൈൻ നമ്പർ – 1056, 0471- 2552056)

spot_img

Check out our other content

Check out other tags:

Most Popular Articles