Sunday, March 16, 2025

വിവാഹത്തിൽനിന്ന് പിൻമാറി; യുവതിയുടെ വീടിനു നേരെ വെടിയുതിർത്ത് യുവാവ്

TOP NEWSKERALAവിവാഹത്തിൽനിന്ന് പിൻമാറി; യുവതിയുടെ വീടിനു നേരെ വെടിയുതിർത്ത് യുവാവ്

വിവാഹത്തിൽനിന്ന് പിൻമാറിയ വൈരാഗ്യത്തിൽ യുവതിയുടെ വീടിനു നേരെ യുവാവ് വെടിവച്ചു. കോട്ടയ്ക്കൽ സ്വദേശിയായ അബു താഹിർ പൊലീസ് പിടിയിലായി. ഇന്നലെ രാത്രിയാണ് വീടിനു നേരെ എയർഗൺ ഉപയോഗിച്ച് മൂന്നു തവണ വെടിവച്ചത്.

വീടിന്റെ ജനൽ ചില്ലുകൾ പൊട്ടി. അബു താഹിറിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. പ്രതിയുടെ പെരുമാറ്റത്തിലുള്ള പ്രശ്നം കാരണമാണ് യുവതി വിവാഹത്തിൽനിന്ന് പിൻമാറിയതെന്നാണ് സൂചന. അബു താഹിർ കോട്ടയ്ക്കൽ പൊലീസ് കസ്‌റ്റഡിയിലാണ്.

spot_img

Check out our other content

Check out other tags:

Most Popular Articles