Monday, May 20, 2024

ചക്കുളത്തുകാവ് ക്ഷേത്രത്തിലും അരളിപ്പൂവ് നിരോധിച്ചു

FEATUREDചക്കുളത്തുകാവ് ക്ഷേത്രത്തിലും അരളിപ്പൂവ് നിരോധിച്ചു

ചക്കുളത്തുകാവ് ക്ഷേത്രത്തിലും അരളിപ്പൂവ് നിരോധിച്ചു. ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ ഇനി മുതൽ പൂജാദി കർമ്മങ്ങൾക്ക് അരളിപൂവ് ഉപയോഗിക്കില്ല. ഭക്തജനങ്ങളുടെ ആശങ്ക പരിഗണിച്ചാണ് തീരുമാനം. തിരുവിതാംകൂർ ദേവസ്വത്തിന്റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളും നിവേദ്യത്തിലും പ്രസാദത്തിലും അരളി പൂവ് ഒഴിവാക്കണമെന്ന് നേരത്തെ നിർദ്ദേശിച്ചിരുന്നു. അരളി ചെടിയുടെ പൂവ് കഴിച്ച യുവതി മരണപ്പെട്ടതിന് പിന്നാലെയാണ് തീരുമാനം. പത്തനംതിട്ടയിൽ അരളി ചെടിയുടെ ഇല തിന്ന് പശുവും കിടാവും ചത്തതും വാർത്തയായിരുന്നു. തുടർന്നാണ് അരളിയിലെ വിഷാംശം ചർച്ചയായതും ശാസ്ത്രീയ പരിശോധനകളിലേക്കും പരിഹാരങ്ങളിലേക്കും നീങ്ങിയതും.

spot_img

Check out our other content

Check out other tags:

Most Popular Articles