Monday, May 20, 2024

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 78. 69 ശതമാനമാണ് വിജയശതമാനം

FEATUREDപ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 78. 69 ശതമാനമാണ് വിജയശതമാനം

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 78. 69 ശതമാനമാണ് ഇത്തവണത്തെ വിജയശതമാനം. 2,94,888 പേരാണ് വിജയിച്ചത്. വിജയശതമാനം കഴിഞ്ഞ തവണത്തെക്കാൾ 4.26 ശതമാനം കുറവാണ്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. തുടർന്ന് ഫലം നാലു മണി മുതൽ വെബ് സൈറ്റുകളിൽ ലഭ്യമാകും. പ്ലസ് ടു സയൻസ് വിഭാ​ഗത്തിൽ 84.84 ശതമാനമാണ് വിജയശതമാനം.

ഹ്യുമാനിറ്റീസ് വിഭാ​ഗം 67.09 ശതമാനം വിജയശതമാനം. കൊമേഴ്സ് വിഭാ​ഗം 76.11 ശതമാനമാണ് വിജയശതമാനം. 39242 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. എയ്ഡഡ് സ്കൂളുകളിൽ 82.47 ശതമാനവും അൺഎയ്ഡഡ് 74.51 ശതമാനവുമാണ് വിജയ ശതമാനം. കലാമണ്ഡലത്തിൽ 100 ശതമാനം വിജയം. സ്കോൾ കേരളയിൽ 40.61 ശതമാനം വിജയം. ജൂൺ 12-20 വരെ ഇംപ്രൂവ്മെൻ്റ നടത്തും.

spot_img

Check out our other content

Check out other tags:

Most Popular Articles