Monday, May 20, 2024

വന്ദേ ഭാരത് ട്രെയിനുകളിൽ സീറ്റുകൾ കാലിയാകുന്നു; ഉയർന്ന നിരക്കിനെ വിമർശിച്ച് കോൺഗ്രസ്

FEATUREDവന്ദേ ഭാരത് ട്രെയിനുകളിൽ സീറ്റുകൾ കാലിയാകുന്നു; ഉയർന്ന നിരക്കിനെ വിമർശിച്ച് കോൺഗ്രസ്

രാജ്യത്തെ വിവിധ റൂട്ടുകളിലെ വന്ദേ ഭാരത് ട്രെയിനുകൾക്ക് ഈടാക്കുന്നത് ഉയർന്ന നിരക്കാണെന്നും ഇത് ബുക്കിംഗിനെ ബാധിക്കുന്നുണ്ടെന്നും യുഡിഎഫ്. ഐആർസിടിസി ബുക്കിംഗ് ഡാറ്റയുടെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് ആരോപണം. വന്ദേ ഭാരത് ട്രെയിനുകളിൽ 50 ശതമാനത്തിലധികം സീറ്റുകളും ശൂന്യമോ ഭാഗികമോ ആയാണ് സർവീസ് നടത്തുന്നതെന്നും കോൺഗ്രസ് വ്യക്തമാക്കി.

“ട്രെയിൻ പുറപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഐആർസിടിസിയിൽ നിന്ന് ലഭിച്ച ഈ ഡാറ്റ തത്കാൽ ബുക്കിംഗ് ഒഴികെയുള്ള പൊതു വിഭാഗത്തെ സംബന്ധിക്കുന്ന കണക്കുകളാണ്. അവധിക്കാലമായതിനാൽ രാജ്യവ്യാപകമായി കുടുംബങ്ങൾ യാത്ര ചെയയുമ്പോഴും വന്ദേ ഭാരത് ബുക്കിംഗ് കുറയുന്നത് ഞെട്ടിക്കുകയാണ്” അവർ പങ്കുവെച്ച ട്വീറ്റിൽ വ്യക്തമാക്കി.

spot_img

Check out our other content

Check out other tags:

Most Popular Articles