Monday, May 20, 2024

എന്‍സിഇആര്‍ടി പുസ്തകങ്ങള്‍ക്ക് കടുത്ത ക്ഷാമം

FEATUREDഎന്‍സിഇആര്‍ടി പുസ്തകങ്ങള്‍ക്ക് കടുത്ത ക്ഷാമം

സംസ്ഥാനത്ത് നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് (എന്‍സിഇആര്‍ടി) പുസ്തകങ്ങള്‍ക്ക് കടുത്ത ക്ഷാമം. പുതിയ അധ്യയന വര്‍ഷം തുടങ്ങാനിരിക്കെയാണ് പുസ്തകങ്ങള്‍ക്ക് കടുത്ത ക്ഷാമം നേരിടുന്നത്. ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ പുസ്തകങ്ങള്‍ കിട്ടാനില്ല. മൂന്ന്, ആറ് ക്ലാസുകളിലെ പുസ്തകങ്ങളുടെ അച്ചടി നടന്നിട്ടില്ല. ഇതിനിടെ പുസ്തകങ്ങളുടെ അനധികൃത അച്ചടിയും വിതരണവും വ്യാപകമാണ്. ഇതിനു പിന്നില്‍ വടക്കേ ഇന്ത്യന്‍ പുസ്തക ലോബിയാണെന്ന ആരോപണവും ശക്തമാണ്.

ഇതോടെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വലയുകയാണ്. എന്‍സിഇആര്‍ടിയുടെ പേരില്‍ പ്രസിദ്ധീകരിച്ച വ്യാജ പാഠപുസ്തകങ്ങള്‍ കൊച്ചിയിലെ രണ്ട് പുസ്തകശാലകള്‍ളില്‍ നിന്നുള്ള പരിശോധനയില്‍ കണ്ടെത്തി. സംഭവത്തില്‍ പൊലീസ് കേസെടുത്തു. കൊച്ചിയില്‍ പൈറേറ്റഡ് പുസ്തകങ്ങള്‍ വില്‍ക്കുന്നത് പരിശോധിക്കുന്ന ബെംഗളൂരുവിലെ എന്‍സിഇആര്‍ടി ഉദ്യോഗസ്ഥരുടെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് എന്‍സിഇആര്‍ടി ഉദ്യോഗസ്ഥര്‍ കൊച്ചിയിലെത്തി ഉപഭോക്താവെന്ന വ്യാജേന വിവിധ ബുക്ക് സ്റ്റാളുകളില്‍ നിന്ന് പാഠപുസ്തകങ്ങള്‍ വാങ്ങിയതായി പൊലീസ് പറഞ്ഞു. ഉദ്യോഗസ്ഥര്‍ വാങ്ങിയ പുസ്തകങ്ങളില്‍ പൈറേറ്റഡ് കോപ്പികളാണെന്ന് തെളിഞ്ഞു.

spot_img

Check out our other content

Check out other tags:

Most Popular Articles