Sunday, May 19, 2024

അമിത വേ​ഗതയിലോടുന്ന ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി ​മന്ത്രി ​കെബി ഗണേഷ് കുമാർ

FEATUREDഅമിത വേ​ഗതയിലോടുന്ന ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി ​മന്ത്രി ​കെബി ഗണേഷ് കുമാർ

അമിത വേ​ഗതയിലോടുന്ന ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി ​മന്ത്രി ​കെബി ഗണേഷ് കുമാർ. സംസ്ഥാനത്തെ ടിപ്പർ ലോറികളിൽ അടുത്ത ദിവസങ്ങളിൽ വ്യാപക പരിശോധന നടത്തുമെന്ന് ​ഗണേഷ് കുമാർ പറഞ്ഞു. ഫേസ്ബുക്ക് പേജിലൂടെയാണ് അമിത വേ​ഗതയിലോടുന്ന ടിപ്പർ ലോറികൾക്ക് ഒരു താക്കീതെന്ന നിലയിലുള്ള മന്ത്രിയുടെ പരാമർശം.

ടിപ്പർ ലോറികളിൽ 60കിലോ മീറ്ററാണ് സ്പീഡ് ​ഗവർണറുകൾ ഉപയോ​ഗിച്ച് സ്പീഡ് നിയന്ത്രിച്ചിട്ടുള്ളത്. അത് ഊരിവെച്ചാണ് ഓടിക്കുന്നതെങ്കിൽ വാഹനം പിടിച്ചെടുക്കും. ഇത്തരത്തിൽ എന്തെങ്കിലും ഊരിവെച്ചാണ് വാഹനം ഓടിക്കുന്നതെങ്കിൽ സീനുണ്ടാക്കാൻ നിൽക്കാതെ വാഹന ഉടമ ഉടമകൾ അത് ഘടിപ്പിക്കണം.

നേരത്തെ പറഞ്ഞാൽ നിങ്ങൾക്ക് പ്രതിഷേധിക്കേണ്ടി വരില്ലെന്നും കർശന നടപടിയെടുക്കുമെന്നും വ്യാജ സോഫ്റ്റ് വെയർ ഉണ്ടാക്കി നൽകുന്ന കമ്പനികൾക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്നും മന്ത്രി പറഞ്ഞു.

ടിപ്പർ ലോറികളിൽ ഘടിപ്പിച്ചിട്ടുള്ള സ്പീഡ് ഗവർണറുകൾ ഊരിവെച്ചിട്ടുള്ളവർ അത് തിരിച്ചു പിടിപ്പിക്കണമെന്നും വ്യാപക പരിശോധന നടത്താൻ പോവുകയാണെന്നും മന്ത്രി പറഞ്ഞു. നിയമ ലംഘനം നടത്തുന്ന മുഴുവൻ വാഹനങ്ങളും ഇനി വരുന്ന ഡ്രൈവിൽ പിടിച്ചെടുക്കും.

ചില ടിപ്പർ ലോറികളിൽ സ്പീഡ് ഗവർണറുകൾ ഊരിവെയ്ക്കാതെ മറ്റ് ചില അഡ്ജസ്റ്റുമെന്റുകളാണ് ചെയ്യുന്നത്. സോഫ്റ്റ് വെയറുകളിൽ ചില കനമ്പനികൾ കള്ളത്തരങ്ങൾ നടത്താറുണ്ട്. അവരും ഇതിന് ഉത്തരം പറയേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

spot_img

Check out our other content

Check out other tags:

Most Popular Articles