Friday, May 17, 2024

സംസ്ഥാനത്തെ പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്ന് മുതൽ പ്രാബല്യത്തിൽ

FEATUREDസംസ്ഥാനത്തെ പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്ന് മുതൽ പ്രാബല്യത്തിൽ

സംസ്ഥാനത്തെ പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്ന് മുതൽ പ്രാബല്യത്തിൽ. റോഡ് ടെസ്റ്റിന് ശേഷം മാത്രം H ടെസ്റ്റ്. ടാര്‍ ചെയ്‌തോ കോണ്‍ക്രീറ്റ് ചെയ്‌തോ സ്ഥലമൊരുക്കിയ ശേഷം വരകളിലൂടെ വാഹനം ഓടിക്കുക, ഡ്രൈവിങ്, വശം ചെരിഞ്ഞുള്ള പാര്‍ക്കിങ്, വളവുകളിലും കയറ്റിറക്കങ്ങളിലും വാഹനം ഓടിക്കൽ തുടങ്ങിയവയെല്ലാം പുതിയ ടെസ്റ്റിന്‍റെ ഭാഗമാണ്.

അടിമുടി പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റ് ഇന്ന് മുതലാണ് പ്രാബല്യത്തിൽ വരുന്നത്. പ്രതിദിനം നൽകുന്ന ലൈസൻസുകളുടെ എണ്ണത്തിലുമുണ്ട് നിയന്ത്രണം. പുതിയതായി ടെസ്റ്റിൽ പങ്കെടുത്ത 40 പേര്‍ക്കും തോറ്റവര്‍ക്കുളള റീ ടെസ്റ്റിൽ ഉൾപ്പെട്ട 20 പേർക്കുമായി അറുപത് പേര്‍ക്ക് ലൈസൻസ് നൽകാനാണ് പുതിയ നിർദേശം.

അതേസമയം ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂളുകളുടെ പ്രതിഷേധം ഇന്ന് സംഘടിപ്പിച്ചിരിക്കുകയാണ്. ടെസ്റ്റ് ബഹിഷ്കരിക്കാനും കരിദിനം ആചരിക്കാനുമാണ് തീരുമാനം. ഡ്രൈവിങ് ടെസ്റ്റ് കര്‍ശന വ്യവസ്ഥകൾ ഉൾപ്പെടുത്തി പരിഷ്കരിക്കുന്നതിനെതിരെ തുടക്കം മുതൽ പ്രതിഷേധങ്ങളുണ്ട്.

spot_img

Check out our other content

Check out other tags:

Most Popular Articles