Friday, May 17, 2024

തൃശൂരില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും മരിച്ച നിലയിൽ

FEATUREDതൃശൂരില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും മരിച്ച നിലയിൽ

കാഞ്ഞാണിയിൽ നിന്നും ഇന്നലെ കാണാതായ അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തി. പാലാഴിയിൽ കാക്കമാട് പ്രദേശത്ത് പുഴയിൽ നിന്നാണ് രണ്ട് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മണലൂർ ആനക്കാട് സ്വദേശിനി കുന്നത്തുള്ളി വീട്ടിൽ കൃഷ്ണപ്രിയ (24), മകൾ പൂജിത (ഒന്നര) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് ഭർതൃഗ്യഹത്തിലേക്ക് പുറപ്പെട്ട കൃഷ്ണപ്രിയെയും മകളെയും കാണാതായത്. കാഞ്ഞാണിയിൽ മെഡിക്കൽ ഷോപ്പിലെ ജീവനക്കാരിയായ യുവതി ഉച്ചയ്ക്ക് കുഞ്ഞിനേയും കൊണ്ട് ഭർത്താവിൻ്റെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് കാത്താണിയിലെ സ്വന്തം വീട്ടിൽ നിന്നും ഇറങ്ങിയതെന്ന് പറയുന്നു. തുടർന്ന് രാത്രിയായിട്ടും ഇവരെ കാണാതെ വന്നതോടെ കൃഷ്ണപ്രിയയുടെ ഭർത്താവ് അഖിൽ അന്തിക്കാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

spot_img

Check out our other content

Check out other tags:

Most Popular Articles