Friday, May 17, 2024

ഊഷ്ണതരംഗത്തെ ഗൗരവത്തില്‍ കാണണം ; ഈ മാസം മാത്രം പാലക്കാട് റിപ്പോർട്ട് ചെയ്തത് 222 കേസുകൾ

FEATUREDഊഷ്ണതരംഗത്തെ ഗൗരവത്തില്‍ കാണണം ; ഈ മാസം മാത്രം പാലക്കാട് റിപ്പോർട്ട് ചെയ്തത് 222 കേസുകൾ

ഊഷ്ണതരംഗത്തെ ഗൗരവത്തില്‍ കാണണമെന്ന് പാലക്കാട് ഡിഎംഓ ഡോ.കെ ആര്‍ വിദ്യ. ഉഷ്ണതരംഗം നിസാരമല്ല. ഏപ്രില്‍ 1 മുതല്‍ ഇതുവരെ 222 കേസുകളാണ് ജില്ലയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കുകയെന്നതാണ് പ്രധാന പ്രതിരോധ മാര്‍​ഗം. പകല്‍ സമയങ്ങളില്‍ ജോലി ചെയ്യുന്നവര്‍ സൂര്യഘാതമേല്‍ക്കാനുളള സാധ്യതകള്‍ ഇല്ലാതാക്കണമെന്നും ബൈക്ക് യാത്രക്ക് നിയന്ത്രണമേര്‍പ്പെടുത്തേണ്ട സാഹചര്യം നിലവിലില്ലെന്നും ഡിഎംഒ പ്രതികരിച്ചു.

അതേസമയം പാലക്കാടിനു പുറമെ തൃശൂര്‍ ജില്ലയിലും ഉഷ്ണ തരംഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനം അതീവ ജാഗ്രതയില്ലാണ്. പാലക്കാട് ഇന്നലെ 41.3 ഡിഗ്രി സെല്‍ഷ്യസും തൃശൂര്‍ വെള്ളാനിക്കരയില്‍ 40 ഡിഗ്രി സെല്‍ഷ്യസും ചൂട് രേഖപ്പെടുത്തി. സാധാരണയെക്കാള്‍ 5 മുതല്‍ 5.5 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍ ചൂട് രേഖപെടുത്തിയത്തോടെയാണ് രണ്ട് ജില്ലകളിലും ഉഷ്ണ തരംഗം സ്ഥിരീകരിച്ചത്. കൊല്ലത്ത് ഉഷ്ണ തരംഗ മുന്നറിയിപ്പുണ്ട്.

spot_img

Check out our other content

Check out other tags:

Most Popular Articles