സംസ്ഥാനത്ത് ഇന്നലെ സ്വർണ്ണവിലയിൽ നേരിയ ആശ്വാസം കണ്ടെങ്കിലും ഇന്ന് വീണ്ടും വില കുതിയ്ക്കുകയാണ്. ഗ്രാമിന് 360 രൂപ വർദ്ധിച്ച് 6660 രൂപയിലാണ് വിപണി വില എത്തിയത്. ഇതോടെ പവന് 53,280 രൂപയിലെത്തി. ഇന്നലെ 52920 രൂപയായിരുന്നു വിപണിവില. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായ 54,520 രൂപ രേഖപ്പെടുത്തിയത് 19-ാം തീയതിയാണ്. അതിന് ശേഷം സ്വർണ്ണവിലയിൽ ഏറ്റക്കുറച്ചിലുകളാണ് ഉണ്ടാകുന്നത്.