Friday, May 3, 2024

തിരുവനന്തപുരം വർക്കല റെയിൽവേ സ്റ്റേഷൻ നവീകരണത്തിന് തിരിച്ചടി

Newsതിരുവനന്തപുരം വർക്കല റെയിൽവേ സ്റ്റേഷൻ നവീകരണത്തിന് തിരിച്ചടി

കെ റെയിൽ കോർപ്പറേഷൻ കരാറെടുത്ത തിരുവനന്തപുരം വർക്കല റെയിൽവേ സ്റ്റേഷൻ നവീകരണത്തിന് തിരിച്ചടി. മാസ്റ്റർപ്ലാൻ തിരുത്താൻ കെ റെയിലിനു റെയിൽവേ നിർദേശം നൽകി. ശിവഗിരി മഠത്തിലേക്കുള്ള രണ്ടാം കവാടം ഒഴിവാക്കണമെന്നതടക്കമാണ് നിർദ്ദേശം. ടെണ്ടർ നൽകിയ ശേഷം പ്ലാനിൽ മാറ്റം വരുത്താൻ ആവശ്യപ്പെട്ടത് പദ്ധതി സ്തംഭിക്കാൻ വഴിയൊരുക്കുമോയെന്ന് ആശങ്കയുണ്ട്.

വര്‍ക്കല റെയില്‍വേ സ്റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള 123 കോടിയുടെ നവീകരണ പദ്ധതിക്ക് കഴിഞ്ഞ ജനുവരിയിലാണ് റെയിൽവേ മന്ത്രാലയം കെ റെയിൽ കോർപ്പറേഷന് കരാർ നൽകിയത്. ഇതിൻ്റെ പ്രാരംഭ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കവെയാണ് റെയിൽവേയുടെ ഇടപെടൽ. മാസ്റ്റർ പ്ലാനിൽ അടിമുടി തിരുത്തൽ വേണമെന്നാണ് പദ്ധതിക്ക് ടെണ്ടർ നൽകിയ ശേഷം റെയിൽവേ ഇപ്പോൾ ആവശ്യപ്പെടുന്നത്.

spot_img

Check out our other content

Check out other tags:

Most Popular Articles