Sunday, May 19, 2024

സുരേഷ് ഗോപിയുടെ ഗ്രാഫ് നാൾക്കുനാൾ താഴേക്ക് പോകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

FEATUREDസുരേഷ് ഗോപിയുടെ ഗ്രാഫ് നാൾക്കുനാൾ താഴേക്ക് പോകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

സുരേഷ് ഗോപിയുടെ ഗ്രാഫ് നാൾക്കുനാൾ താഴേക്ക് പോകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുരേഷ് ഗോപി മാറ്റി മറിക്കുമെന്നാണ് ബിജെപി കരുതിയത്. അവർ തന്നെ പിന്നോട്ട് പോയി. തൃശൂർ എടുക്കും എന്നാണ് എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി പറയുന്നത്, സുരേഷ് ഗോപി വിചാരിച്ചാൽ എടുക്കാൻ പറ്റുന്ന മണ്ഡലമാണോ തൃശൂർ എന്നായിരുന്നു മാധ്യമപ്രവർത്തകന്‍റെ ചോദ്യം.

സുരേഷ് ഗോപി എന്തോ വലിയ തോതിൽ തൃശൂരിനെ മാറ്റിമറിച്ച് കളയുമെന്ന വ്യാമോഹത്തിലായിരുന്നു ബി.ജെ.പി.ഇപ്പോൾ അവർ തന്നെ ആ മോഹം ഉപേക്ഷിച്ചുകൊണ്ടിരിക്കുന്നു എന്നാണ് എനിക്ക് മനസ്സിലാക്കാൻ കഴിയുന്നത്. അദ്ദേഹത്തിന്‍റെ ഗ്രാഫ് ദിനംതോറും താഴേക്ക് വരികയാണ്. നല്ല രീതിയിൽ പരാജയ അവസ്ഥയിൽ എത്തിനിൽക്കുന്നു എന്നതാണ് ഇപ്പോഴത്തെ അവസ്ഥ -മുഖ്യമന്ത്രി പറഞ്ഞു.

spot_img

Check out our other content

Check out other tags:

Most Popular Articles