Saturday, April 27, 2024

രാജ്യത്തെ യുവാക്കളില്‍ തൊഴിലില്ലായ്മ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

FEATUREDരാജ്യത്തെ യുവാക്കളില്‍ തൊഴിലില്ലായ്മ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

രാജ്യത്തെ യുവാക്കളില്‍ തൊഴിലില്ലായ്മ വര്‍ധിക്കുന്നതായി ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട്. തൊഴില്‍ രഹിതരായ ഇന്ത്യക്കാരില്‍ 83 ശതമാനം പേരും ചെറുപ്പക്കാരാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമണ്‍ ഡെവലപ്‌മെന്റ്(ഐഎച്ച്ഡി)യുമായി ചേര്‍ന്ന് നടത്തിയ പഠനത്തില്‍ പറയുന്നു. സെക്കണ്ടറി വിദ്യാഭ്യാസമുള്ള തൊഴില്‍ രഹിതരായ യുവാക്കളുടെ അനുപാതം 2000ലെ 35.2 ശതമാനത്തില്‍നിന്ന് 2022ല്‍ 65.7 ശതമാനമായി. സെക്കണ്ടറി വിദ്യാഭ്യാസത്തിനുശേഷമുള്ള കൊഴിഞ്ഞുപോക്ക് ഉയര്‍ന്ന നിരക്കിലാണ്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളിലും ഉന്നത വിദ്യഭ്യാസത്തിന് ചേരുന്നവരുടെ എണ്ണം കൂടുന്നുണ്ടെങ്കിലും നിലവാരം സംബന്ധിച്ച ആശങ്ക നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2000നും 2019നും ഇടയില്‍ വിദ്യാസമ്പന്നര്‍ക്ക് തൊഴിലവസരം കൂടിയെങ്കിലും തൊഴിലില്ലായ്മയും വര്‍ധിച്ചു. കോവിഡ് കാലയളവില്‍ തൊഴിലില്ലായ്മ നിരക്കില്‍ കുറവ് രേഖപ്പെടുത്തിയെങ്കിലും വിദ്യാസമ്പന്നരായ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ കൂടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

spot_img

Check out our other content

Check out other tags:

Most Popular Articles