WORLD

എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് എട്ടിന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് എട്ടിന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. 11 ദിവസം നേരത്തെയാണ് ഇത്തവണ ഫലം പ്രഖ്യാപിക്കുന്നത്. 4,27,105 വിദ്യാര്‍ത്ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. കേരളത്തിന് പുറമെ ലക്ഷദ്വീപിലും ഗള്‍ഫിലുമായി 2,971 പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരുന്നത്....

2 ലക്ഷം രൂപയുടെ കുടിശിക അടച്ചില്ല ; കോർപ്പറേഷൻ ഓഫീസിലെ ഫ്യൂസ് ഊരി KSEB

കൊച്ചി കോർപ്പറേഷൻ ഫോർട്ട് കൊച്ചി സോണൽ ഓഫീസിലെ ഫ്യൂസ് ഊരി KSEB. 2 ലക്ഷം രൂപയുടെ കുടിശിക അടയ്ക്കാത്തതിനാലാണ്...

തിരുവനന്തപുരം മെഡിക്കൽ കോളജ് ജീവനക്കാരിക്ക് ക്രൂരമർദനം

തിരുവനന്തപുരം മെഡിക്കൽ കോളജ് ജീവനക്കാരിക്ക് ക്രൂരമർദനം. MRI സ്കാനിംഗിന് Date കൊടുക്കാത്തതിനാണ് മർദ്ദനം. HDS ജയകുമാരിക്കാണ് മർദ്ദനത്തിൽ പരിക്കേറ്റത്....

കൊവിഷീല്‍ഡ് വാക്‌സിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍

കൊവിഷീല്‍ഡ് വാക്‌സിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍. ബ്രിട്ടീഷ് ഫാര്‍മ ഭീമനായ ആസ്ട്രസെനകയാണ് തങ്ങളുടെ കൊവിഡ് വാക്‌സിന് അപൂര്‍വ്വമായി പാര്‍ശ്വഫലങ്ങളുണ്ടായേക്കുമെന്ന്...

‘മേയറുണ്ട് സൂക്ഷിക്കുക’; ബസ്സുകളിൽ പോസ്റ്ററുകൾ പതിപ്പിച്ച്‌ യൂത്ത് കോൺഗ്രസ്സ്

കെഎസ്ആർടിസി ഡ്രൈവറും മേയർ ആര്യാ രാജേന്ദ്രനും തമ്മിലുള്ള തർക്കം തുടരുന്നതിനിടെ ന​ഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധിച്ച് യൂത്ത് കോൺ​ഗ്രസ്. ന​ഗരസഭയ്ക്ക്...

ലോകാത്ഭുതങ്ങളിൽ ഒന്നായ പിരമിഡുകളുടേ പശ്ചാത്തലത്തിൽ സ്വപ്‌പ്നത്തിൽ കണ്ടതുപോലൊരു വിവാഹം യാഥാർഥ്യമാക്കിയിരിക്കുകയാണ് ഇന്ത്യൻ വംശജനായ ശതകോടീശ്വരൻ അങ്കർ ജെയ്ൻ

സ്വപ്‌പ്നത്തിൽ കണ്ടതുപോലൊരു വിവാഹം ആഗ്രഹിക്കാത്തവർ കുറവായിരിക്കും. തിരക്കും ബഹളവുമില്ലാതെ മനോഹരമായ പശ്ചാത്തലത്തിലൊരു വിവാഹം. ജീവിതത്തിൽ അത് യാഥാർഥ്യമാക്കിയിരിക്കുകയാണ് ഇന്ത്യൻ വംശജനായ ശതകോടീശ്വരൻ അങ്കർ ജെയ്ൻ. കഴിഞ്ഞ വെള്ളിയാഴ്ച്ച നടന്ന വിവാഹത്തിൽ മുൻ ഡബ്ല്യു.ഡബ്ല്യു.ഇ താരം...

ആപ്പിളിൻ്റെ ഐഒഎസ് 18 ൽ ഓപ്പൺ എഐയുടെ എഐ ഫീച്ചറുകൾ; ആപ്പിളും ഓപ്പൺ എഐയുമായി ചർച്ചകൾ പുനരാരംഭിച്ചതായി റിപ്പോർട്ട്

ഐഫോണുകളിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അധിഷ്‌ഠിത സൗകര്യങ്ങൾ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ആപ്പിളും ഓപ്പൺ എഐയുമായി ചർച്ചകൾ പുനരാരംഭിച്ചതായി റിപ്പോർട്ട്. ആപ്പിളിൻ്റെ ഐഒഎസ് 18 ൽ ഓപ്പൺ എഐയുടെ എഐ ഫീച്ചറുകൾ എത്തിക്കുന്നതിനുള്ള കരാറുമായി ബന്ധപ്പെട്ടാണ്...

പൂർണ നഗ്നയായി കണ്ണാടിക്ക് മുന്നിൽ നിൽക്കാൻ ഏറെയിഷ്‌ടം; ലൈംഗിക താത്പര്യത്തെ കുറിച്ച് തുറന്ന് സംസാരിച്ച് പോപ് താരവും ഓസ്കർ, ഗ്രാമി ജേതാവുമായ ബില്ലി ഐലിഷ്

ലൈംഗിക താത്പര്യത്തെ കുറിച്ച് തുറന്ന് സംസാരിച്ച സെലിബ്രിറ്റിയാണ് ബില്ലി ഐലിഷ്. താൻ ബൈസെക്ഷ്വൽ ആണെന്നും പെൺകുട്ടികളോടാണ് കൂടുതൽ താത്പര്യമെന്നും ബില്ലി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ സ്വന്തം ശരീരത്തോടുള്ള ഇഷ്‌ടത്തെ കുറിച്ച് സംസാരിക്കുകയാണ് പോപ്...

മണിപ്പുരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളുണ്ടായെന്ന യു.എസ്. വിദേശകാര്യ വകുപ്പിൻ്റെ റിപ്പോർട്ട് തള്ളി ഇന്ത്യ

മണിപ്പുരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളുണ്ടായെന്ന യു.എസ്. വിദേശകാര്യ വകുപ്പിൻ്റെ റിപ്പോർട്ട് തള്ളി ഇന്ത്യ. റിപ്പോർട്ട് പക്ഷപാതപരമാണെന്നും ഭാഗികമായ അറിവുകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണെന്നും വിദേശകാര്യമന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. യു.എസ്. വിദേശകാര്യ വകുപ്പിൻ്റെ ബ്യൂറോ...

ചന്ദ്രനിൽ 4ജി നെറ്റ് വർക്ക്; നോക്കിയയുമായി ചേർന്ന് ചന്ദ്രനിൽ സെല്ലുലാർ കണക്‌ടിവിറ്റി എത്തിക്കാനൊരുങ്ങി നാസ

ചന്ദ്രനിലേക്ക് മനുഷ്യരെ അയക്കാനുള്ള പദ്ധതികളാസൂത്രണം ചെയ്യുകയാണ് വിവിധ രാജ്യങ്ങൾ. ആർട്ടെമിസ് ദൗത്യത്തിലൂടെ നാസ ഇതിൽ മുന്നിൽ നിൽക്കുന്നു. ചൈനയും ഇന്ത്യയുമെല്ലാം ഇതേ ലക്ഷ്യവുമായി മുന്നേറുകയാണ്. ചന്ദ്രനിൽ മനുഷ്യൻ്റെ സ്ഥിരസാന്നിധ്യം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതിന്റെ...

യൂട്യൂബിനെ വെല്ലുവിളിച്ച് വീഡിയോകൾ അപ് ലോഡ് ചെയ്യാൻ സാധിക്കുന്ന ടിവി ആപ്ലിക്കേഷൻ അവതരിപ്പിക്കാനൊരുങ്ങി എക്സ്

ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബിനെ വെല്ലുവിളിച്ച് സോഷ്യൽ മീഡിയാ സേവനമായ എക്സ്. ഉയർന്ന ഗുണമേന്മയുള്ള വീഡിയോകൾ അപ് ലോഡ് ചെയ്യാൻ സാധിക്കുന്ന ടിവി ആപ്ലിക്കേഷൻ അവതരിപ്പിക്കാനൊരുങ്ങുകയാണ് എക്സ്. എക്സ് സിഇഒ ലിൻഡ യക്കരിനോയാണ് എക്സ്...

ഇസ്രയേൽ സൈനിക കേന്ദ്രങ്ങൾക്കു നേരെ റോക്കറ്റാക്രമണം നടത്തി ഹിസ്ബുല്ല

ഇറാനും ഇസ്രയേലും തമ്മിൽ സംഘർഷം രൂക്ഷമായിരിക്കുന്നതിനിടെ ഇസ്രയേൽ സൈനിക കേന്ദ്രങ്ങൾക്കു നേരെ റോക്കറ്റാക്രമണം നടത്തി ഹിസ്ബുല്ല. വടക്കൻ ഇസ്രയേലിലെ സൈനിക ആസ്‌ഥാനത്തിനു നേരെയാണ് ഹിസ്ബുല്ല ആക്രമണം നടത്തിയത്. ഇറാൻ പിന്തുണയോടെ ലെബനൻ ആസ്‌ഥാനമായാണ്...

സിറിയയിലെ യുഎസ് സൈനിക താവളത്തിന് നേരെ മിസൈലാക്രമണം

വടക്കുകിഴക്കൻ സിറിയയിലെ യുഎസ് സൈനിക താവളത്തിന് നേരെ മിസൈലാക്രമണം. സൈനികത്താവളത്തിന് നേരെ ഇറാഖ് നഗരമായ സുമ്മറിൽ നിന്നാണ് മിസൈലാക്രമണം ഉണ്ടായത്. ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുഡാനി യുഎസ് സന്ദർശനം കഴിഞ്ഞ്...

ജപ്പാനിൽ സൈനിക ഹെലികോപ്റ്ററുകൾ കുട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു, ഏഴു പേരെ കാണാതായി

ജപ്പാനിൽ രണ്ട്സൈനിക ഹെലികോപ്റ്ററുകൾ കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഏഴു പേരെ കാണാതായതായി ജപ്പാനിലെ സെൽഫ് ഡിഫൻസ് ഫോഴ്സിന്റെ (എസ്‌ഡിഎഫ്) വക്‌താവ് മാധ്യമങ്ങളോടു പറഞ്ഞു. ഹെലികോപ്റ്ററുകളുടെ ചില ഭാഗങ്ങൾ കടലിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്....

ഭാര്യയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ അസിമിനെ വെറുതെ വിടില്ല; പാക്കിസ്ഥാൻ സൈനിക മേധാവിക്കു മുന്നറിയിപ്പുമായി ഇമ്രാൻ ഖാൻ

ജയിലിൽനിന്നു പാക്കിസ്ഥാൻ സൈനിക മേധാവിക്കു മുന്നറിയിപ്പുമായി മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. തന്റെ ഭാര്യ ബുഷ്റ ബീവിയെ ജയിലിലടയ്ക്കാൻ നേരിട്ട് ഇടപെട്ടതു കരസേനാ മേധാവി ജനറൽ അസിം മുനീറാണ്. ഭാര്യയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ...

ഇന്ത്യയും പാക്കിസ്‌ഥാനും തമ്മിലുള്ള പ്രശ്‌നങ്ങൾ സംഭാഷണങ്ങളിലൂടെ രമ്യമായി പരിഹരിക്കണം, അമേരിക്ക ഈ പ്രശ്നത്തിൽ ഇടപെടുന്നില്ല – യുഎസ് വക്താവ് മാത്യു മില്ലർ

ഇന്ത്യയും പാക്കിസ്‌ഥാനും തമ്മിലുള്ള പ്രശ്‌നങ്ങൾ സംഭാഷണങ്ങളിലൂടെ രമ്യമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും അമേരിക്ക. തീവ്രവാദികളെ വകവരുത്തുന്നതിനായി അതിർത്തി കടക്കാൻ മടിക്കില്ലെന്ന ഇന്ത്യൻ നേതാക്കളുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ പ്രതികരണം. “നേരത്തേ പറഞ്ഞതുപോലെ അമേരിക്ക ഈ പ്രശ്നത്തിൽ...

യുഎഇയിൽ കനത്ത മഴ; കൊച്ചിയിൽ നിന്ന് യുഎഇയിലേക്കുള്ള മൂന്നു വിമാന സർവീസുകൾ റദ്ദാക്കി

കൊച്ചിയിൽ നിന്ന് യുഎഇയിലേക്കുള്ള മൂന്നു വിമാന സർവീസുകൾ റദ്ദാക്കി. യുഎഇയിലെ പ്രതികൂല കാലാവസ്‌ഥയെ തുടർന്നാണ് വിമാനങ്ങൾ റദ്ദാക്കിയത്. കനത്ത മഴ വിമാനത്താവള ടെർമിനലുകളിൽ പ്രതിസന്ധിയുണ്ടാക്കിയതിനു പിന്നാലെയാണ് നടപടി. ദുബായിൽ നിന്നുള്ള വിമാനങ്ങളും കേരളത്തിലേക്ക്...

ഇറാനിയൻ മണ്ണിൽനിന്ന് ഇസ്രായേലിനെ നേരിട്ട് ആക്രമിക്കുന്നത് ഇതാദ്യം; പിന്തുണ നൽകിയാൽ അമേരിക്കൻ താവളങ്ങളിലേക്കും ആക്രമണം വ്യാപിപ്പിക്കുമെന്ന് മുന്നറിയിപ്പ്

ഇറാനിലെ ഉന്നത സൈനിക ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതിനു പ്രത്യക്ഷപ്രതികാരമായി ഇറാൻ ഇസ്രയേലിനെതിരെ ഡ്രോണുകളും മിസൈലുകളും പ്രയോഗിച്ചതു വലിയ പ്രത്യാഘാതങ്ങൾക്കു വഴിയൊരുക്കുമെന്നു വിലയിരുത്തൽ. ആക്രമണം ലക്ഷ്യം കണ്ടെന്നാണ് ഇറാന്റെ അവകാശവാദം. ഇസ്രയേലിനു അമേരിക്ക പിന്തുണ നൽകിയാൽ...

റഹീമിൻ്റെ മോചനത്തിനായി 34 കോടി ഇന്ത്യൻ എംബസിക്കു നാളെ കൈമാറും; മോചനത്തിനായി രണ്ടു മാസത്തോളം കാത്തിരിക്കേണ്ടി വരും

വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് സൗദിയിലെ ജയിലിൽ കഴിയുന്ന എം.പി. അബ്‌ദുൽറഹീമിൻ്റെ മോചനത്തിനായി പ്രവാസി സമൂഹവും നാട്ടുകാരും വിവിധ സംഘടനകളും സ്വരുക്കൂട്ടിയ ദയാധനമായ 34 കോടി രൂപ നാളെ സൗദിയിലെ ഇന്ത്യൻ എംബസിക്കു കൈമാറുമെന്ന് റഹീമിൻ്റെ...

- A word from our sponsors -

spot_img

Follow us