Sunday, April 28, 2024

എരുമേലി ഗ്രാമ പഞ്ചായത്ത് ; പഴുതടച്ച് യുഡിഎഫ് അവിശ്വാസം

TOP NEWSKERALAഎരുമേലി ഗ്രാമ പഞ്ചായത്ത് ; പഴുതടച്ച് യുഡിഎഫ് അവിശ്വാസം

എരുമേലി ∙ പഞ്ചായത്ത് എൽഡിഎഫ് ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം വിജയിച്ചു.പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടി (സിപിഎം), വൈസ് പ്രസിഡന്റ് അനിശ്രീ സാബു (സിപിഐ) എന്നിവർ പുറത്ത്.

സ്വതന്ത്രഅംഗത്തെ ഒപ്പം നിർത്തിയാണ് യുഡിഎഫ് അവിശ്വാസം പാസാക്കിയത്. 23 അംഗ പഞ്ചായത്തിൽ കോൺഗ്രസ് (11), എൽഡിഎഫ് –11 (സിപിഎം–10, സിപിഐ –1), സ്വതന്ത്രൻ –1 എന്നിങ്ങനെയാണ് കക്ഷി നില.മുൻപ് 2 തവണയും യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം കോൺഗ്രസ് അംഗങ്ങളുടെ കാലുമാറ്റം മൂലം പരാജയപ്പെട്ടിരുന്നു.ഇത്തവണ പഴുതടച്ചാണ് യുഡിഎഫ് അവിശ്വാസത്തിൽ പങ്കെടുത്തത്.

യുഡിഎഫ് അംഗങ്ങളും സ്വതന്ത്രനും അടക്കം 12 അംഗങ്ങൾ അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്തു. എൽഡിഎഫ് വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്നു.സ്ഥിരസമിതി അധ്യക്ഷ മറിയാമ്മ ജോസഫിനാണ് പ്രസിഡന്റിന്റെ താൽക്കാലിക ചുമതല.

15 ദിവസത്തിനുള്ളിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കണമെന്നാണ് ചട്ടം. 4 പേരാണു പ്രസിഡന്റ് സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.വൈസ് പ്രസിഡന്റ് സ്ഥാനം അവിശ്വാസത്തിൽ യുഡിഎഫിന് ഒപ്പം നിന്ന ബിനോയി ഇലവുങ്കലിനാണ്

spot_img

Check out our other content

Check out other tags:

Most Popular Articles