Tuesday, May 7, 2024

ഇടുക്കി വീട്ടമ്മയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെ പിടികൂടി

TOP NEWSKERALAഇടുക്കി വീട്ടമ്മയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെ പിടികൂടി

ഇടുക്കി പള്ളിക്കവലയിൽ കമ്പടിയമാക്കൽ വീട്ടിൽ ചിന്നമ്മയെ കത്തിക്കരഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിലെ പ്രതിയെ പിടികൂടി അയൽവാസിയും സാമൂഹിക പ്രവർത്തകനുമായ സജി [ തോമസ് വര്ഗീസ് ] നെയാണ് പിടികൂടിയത്.

22 -11 -2022 ലാണ് നാരകക്കാനം പള്ളിക്കവലയിൽ കമ്പടിയമാക്കൽ വീട്ടിൽ ചിന്നമ്മ [64 ] യെ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കൊലപതാകണമെന്നായിരുന്നു പ്രാഥമിക നിഗമനം മെഡിക്കൽ റിപ്പോർട്ടിലും ഇത് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് പോലീസ് അന്വേഷണം ഊർജിതമാക്കി ശാസ്ത്രീയവും ആസൂത്രിതവുമായ അന്വേഷണത്തിനൊടുവിൽ പ്രതിയെ കണ്ടത്തിയിരിക്കുകയാണ് കട്ടപ്പന പോലീസ്.

കൊല്ലപ്പെട്ട ചിന്നമ്മയുടെ അയൽവാസിയും സാമൂഹിക പ്രവർത്തകനുമായ സജി എന്നറിയപ്പെടുന്ന തോമസ് വര്ഗീസിനെയാണ് [54 ] പോലീസ് പിടികൂടിയത് .ഇയാൾ 22 -11 -2022 ഉച്ചയ്ക്ക 12 30 നു ചിന്നമ്മയുടെ വീട്ടിൽ എത്തുകയും കുടിക്കാൻ വെള്ളം ചോദിക്കുകയും ചെയ്തു. അയൽവാസിയായതിനാൽ കയറി ഇരിക്കാൻ പറഞ്ഞു വെള്ളം എടുക്കാൻ പോയ ചിന്നമ്മയെ പിന്നിലൂടെ അടുക്കളയിൽ എത്തിയ പ്രതി അവിടെയുണ്ടയിരുന്ന കൊരണ്ടിപ്പലക കൊണ്ട് തലക്കടിച്ചു വീഴ്ത്തുകയായിരുന്നു. ഉറക്കെ നിലവിളിച്ചു മേശയിലിരുന്ന കത്തികൊണ്ട് പ്രതിരോധിക്കാൻ ശ്രമിച്ച ചിന്നമ്മയെ കരാട്ടെ ബ്ലാക്ക് ബെൽറ്റായ പ്രതി കവാത്ത് അരുവ കൊണ്ട് നിരവധി തവണ വെട്ടി പരിക്കേൽപ്പിച്ചു.

ബോധരഹിതയായി നിലത്തു വീണ ചിന്നമ്മയുടെ ദേഹത്തു അടുത്ത മുറിയിൽനിന്നും ബ്ലാങ്കറ്റും, തുണികളും, ബുക്കുകളും കൊണ്ടുവന്നിട്ട ശേഷം ഗ്യാസ് സിലിണ്ടറിന്റെ ഹോസ് കട്ട് ചെയ്തു തീ കൊളുത്തുകയായിരുന്നു. കത്തിക്കുന്നതിനു മുൻപ് ചിന്നമ്മയുടെ ശരീരത്തിലുണ്ടായിരുന്ന മാലയും വളകളും കൈക്കലാക്കിയ പ്രതി ഇത് പണയം വെച്ച് കിട്ടിയ 125000 രൂപയുമായി നാടുവിടാൻ ശ്രമിക്കുന്നതിനിടയിൽ തമിഴ്‌നാട്ടിലെ കമ്പത്തുള ബസ്സ്റ്റാൻഡിൽ നിന്നാണ് പിടിക്കപ്പെട്ടത്.

ജില്ലാ പോലീസ് മേധാവി വി. യു. കുര്യാക്കോസ് ഐ. പി. എസ്. ന്റെ നേതൃത്വത്തിൽ കട്ടപ്പന ഡി. വൈ. എസ്. പി. വി. എ. നിഷാദ് മോനും 25 പോലീസ് ഓഫീസേഴ്‌സുമടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്

spot_img

Check out our other content

Check out other tags:

Most Popular Articles