Thursday, May 2, 2024

ബോംബെ ഹൈക്കോടതിയുടെ വിവാദപരമായ അടുത്ത വിധി; ചർമ്മം ടു ചർമ്മത്തിന് പിന്നാലെ, ഇവിടെയും പോക്സോയുടെ പിൻബലം ഇല്ല

TOP NEWSINDIAബോംബെ ഹൈക്കോടതിയുടെ വിവാദപരമായ അടുത്ത വിധി; ചർമ്മം ടു ചർമ്മത്തിന് പിന്നാലെ, ഇവിടെയും പോക്സോയുടെ പിൻബലം ഇല്ല

അനഘആമി

ബോംബെ ഹൈക്കോടതിയുടെ വീണ്ടും ഉത്തരവിറക്കിയിട്ടുണ്ട് അറിഞ്ഞുകാണുമല്ലോ?. നേരത്തെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ വസ്ത്രം മാറ്റാതെ സ്പർശിക്കുന്നതിൽ പോക്സോ പ്രകാരം കേസെടുക്കാൻ ആകില്ലെന്നു പറഞ്ഞ അതേ ഹൈക്കോടതിയുടെ അടുത്ത വിധി , പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുന്നിൽവെച്ച് പാന്‍റിന്‍റെ സിബ് അഴിക്കുന്നതും കൈയിൽ പിടിക്കുന്നതും ലൈംഗിക അതിക്രമമായി കണക്കാക്കാനാകില്ലെന്ന് പോലും. ഇത് ഞാൻ നേരത്തെ പറഞ്ഞതുപോലെ നഗ്നതാ പ്രദർശനം നടത്തിയെന്നും പറഞ്ഞു കേസിന് പോകാൻ ഇനിയങ്ങോട് പറ്റുമോ ആവോ എന്ന എന്റെ ചെറിയൊരു സംശയം പ്രകടിപ്പിച്ചിരുന്നു. എന്റെ പോസ്റ്റ് ബോംബെ ഹൈക്കോടതി കണ്ടുകാണും അതുകൊണ്ടല്ലേ ഇത്രയും വേഗത്തിൽ സംശയം തീർത്തുതന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുന്നിൽവെച്ച് പാന്‍റിന്‍റെ സിബ് അഴിക്കുന്നത് നഗ്നതാ പ്രദർശിപ്പിക്കാനല്ലാതെ പിന്നെന്തു കാട്ടാനാണ് . ജസ്റ്റിസ് പുഷ്പ ഗനേഡിവാലയുടെ സിംഗിൾ ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത് . അഞ്ചു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചതിന് ശിക്ഷിക്കപ്പെട്ട അമ്പതുകാരന്റെ അപ്പീൽ അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയ ഈ വിധി നേരത്തെ പുറപ്പെടുവിച്ച ചർമ്മം ടു ചർമ്മം വിധിയുമായി എന്തെക്കിലും സാദൃശ്യം തോന്നുന്നുണ്ടെകിൽ അത് തികച്ചും സ്വാഭാവികം മാത്രം .

അമ്മ ജോലിക്കു പോയ സമയത്ത് വീട്ടിലെത്തിയ ലിബ്നസ് കുജുർ എന്നയാൾ അഞ്ചുവയസ്സുകാരിയെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്നാണ് കേസ്. ഐസിസി 354 എ 1, 448 എന്നീ വകുപ്പുകൾ പ്രകാരവും പോക്സോ നിയമം 8,10, 12 വകുപ്പുകൾ അനുസരിച്ചും പ്രതി കുറ്റക്കാരനാണെന്നു വിലയിരുത്തിയെ പോക്സോ കോടതി അഞ്ചു വർഷത്തെ തടവും പിഴയും വിധിച്ചിരുന്നു. ഇതിനെതിരെയാണ് പ്രതി ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. പിന്നെ നമ്മുടെ ജസ്റ്റിസ് പുഷ്പ ഗനേഡിവാല തന്നെയാണ് കേട്ടോ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ വസ്ത്രം മാറ്റാതെ സ്പർശിക്കുന്നതിൽ പോക്സോ പ്രകാരം കേസെടുക്കാൻ ആകില്ലെന്ന നിരീക്ഷണം നടത്തിയതും. എന്താണ് എന്നറിയില്ല ജസ്റ്റിസ് പുഷ്പ ഗനേഡിവാലക്ക് ഈ കുട്ടികളുടെ നേരെ ലൈംഗിക അതിക്രമം നടത്തുന്നവരെ വെറുതെ വിടാൻ എന്തോ വല്ലാത്തൊരിഷ്ടം ആണ്. ശോ അവരും മനുഷ്യരല്ലേ ,ചെറിയൊരു തെറ്റുമാത്രം അല്ലേ ചെയ്തുള്ളു ല്ലേ…… ജസ്റ്റിസ് പുഷ്പ ഗനേഡിവാല . നിയമവൃത്തങ്ങളിൽ തന്നെ വളരെ അധികം ചർച്ചയാകുകയും ചെയ്യ്ത ഒരു വിധി ആയിരുന്നിട്ടും കൂടി വീണ്ടും അതിനു സമാനമെന്നോണം അടുത്ത വിധി പുറപ്പെടുവിച്ചു. അതും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ വസ്ത്രം മാറ്റാതെ സ്പർശിക്കുന്നതിൽ പോക്സോ പ്രകാരം കേസെടുക്കാൻ ആകില്ലെന്ന നിരീക്ഷണം നടത്തിയ വിധി , അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽ പെടുത്തുകയും അതിന്റെ അടിസ്ഥാനത്തിൽ സ്റ്റേ ചെയ്യുകയും ചെയ്തിരുന്നിട്ടും കൂടെ . ഇതിനു പിന്നാലെയാണ്, ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ചിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുന്നിൽവെച്ച് പാന്‍റിന്‍റെ സിബ് അഴിക്കുന്നതും കൈയിൽ പിടിക്കുന്നതും ലൈംഗിക അതിക്രമമായി കണക്കാക്കാനാകില്ലെന്നുള്ള അടുത്ത വിധിയും.

പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം തടയുന്ന നിയമം(പോക്സോ) പ്രകാരം പാന്‍റിന്‍റെ സിപ് അഴിക്കുക, കൈയിൽ പിടിക്കുക എന്നിവ ലൈംഗിക കുറ്റകൃത്യമായി കണക്കാക്കാനാകില്ലെന്ന് ജസ്റ്റിസ് പുഷ്പ വിലയിരുത്തി. ഇതിനു പരമാവധി സ്ത്രീയുടെ അന്തസ്സു കെടുത്തൽ (ഐപിസി 354 എ1), പോക്സോ നിയമത്തിലെ താരമമ്യേന ശിക്ഷ കുറഞ്ഞ പന്ത്രണ്ടാം വകുപ്പ് എന്നീ വകുപ്പുകൾ പ്രകാരമേ കുറ്റക്കാരനെന്നു വിധിക്കാനാവൂവെന്ന് കോടതി വ്യക്തമാക്കി. ഇതിനോടകം അഞ്ചു മാസം പ്രതി ശിക്ഷ അനുഭവിച്ചുകഴിഞ്ഞതിനാൽ വിട്ടയയ്ക്കാവുന്നതായും കോടതി വിധിന്യായത്തിൽ പറയുന്നു.

ഇതിൽ നിന്നൊക്കെ മനസ്സിലാകുന്നത് എന്താണെന്നുവെച്ചാൽ ആരൊക്കെ എന്തൊക്കെ സ്റ്റേ കൊടുത്താലും പ്രതിഷേധം അർപ്പിച്ചാലും നിയമങ്ങൾ മാറാൻ പോകുന്നില്ല. അതെന്നും പെണ്ണിന്റെ മാനത്തേക്കാൾ വിലകൊടുക്കുന്നത് പ്രതിയുടെ മാനസികാവസ്ഥക്ക്
തന്നെയാണ്. ഇപ്പോൾ വെറുതെ വിടാൻ പോകുന്ന രണ്ടെണ്ണം ഇല്ലേ… അവന്മാരൊക്കെ ആ കൊച്ചുങ്ങളോട് ചെയ്ത പ്രവർത്തി അത് എത്ര കാലം കഴിഞ്ഞാലും അവരുടെ മനസ്സിൽ നിന്നും മാറില്ല. അവർ ആ കൊച്ചു കുഞ്ഞുങ്ങൾക്കേൽപ്പിക്കുന്ന മാനസിക സഘർഷങ്ങൾ എന്തെ കോടതി കാണാതെ പോയത് ?, അഞ്ചുമാസത്തെ ജയിൽ വാസം ആണോ ശിക്ഷ എന്ന് നിങ്ങൾ പറയുന്നത്. എന്നാൽ അതെനിക്ക് ശിക്ഷ അല്ല കോടതിയുടെ വെറുമൊരു തലോടൽ മാത്രം. മോനേ ഇനിയിങ്ങനെ ചെയ്യരുതേ എന്ന് സ്നേഹത്തോടെ പറയുന്ന ജയിൽ വാസം മാത്രം. ഇനി പിറക്കുന്ന പെണ്ണിന് മാനം വല്യ സംഭവം ഒന്നുമല്ലെന്ന് പറഞ്ഞു പഠിപ്പിക്കണം, അല്ലെങ്കിൽ അത് നഷ്ടപ്പെടുമ്പോൾ നമ്മുടെ പെണ്മക്കളെ യാഥാർഥ്യത്തിലേക്ക് കൊണ്ട് വരാനും സഹിക്കേണ്ടി വന്ന മുറിവുകളെ സുഖപ്പെടുത്താനും ഒരുപാട് കഷ്ടപ്പെടേണ്ടി വരും. വെറി പിടിച്ച നായ വന്ന് മണക്കാനും നക്കാനും കീറി പറക്കാനും നോക്കുമ്പോൾ തിരിച്ചും അതേ നാണയത്തിൽ പ്രതികരിക്കുന്ന പെൺകുട്ടികളെ വളർത്തിയെടുക്കാൻ ആണോ നിയമം ഈ കഷ്ടപ്പാടെല്ലാം സഹിച്ച് ഇത്തരത്തിലുള്ള വിധികൾ കൊണ്ടുവരുന്നത്? .

spot_img

Check out our other content

Check out other tags:

Most Popular Articles