Saturday, April 27, 2024

ബസ് യാത്രക്കാരായ സ്ത്രീകളുടെ സ്വർണവും പണവും അടിച്ചുമാറ്റുന്ന യുവാവും ഭാര്യമാരും അറസ്റ്റിൽ

TOP NEWSKERALAബസ് യാത്രക്കാരായ സ്ത്രീകളുടെ സ്വർണവും പണവും അടിച്ചുമാറ്റുന്ന യുവാവും ഭാര്യമാരും അറസ്റ്റിൽ

ബസിൽ യാത്ര ചെയ്യുന്ന സ്ത്രീകളിൽ നിന്ന് സ്വർണവും പണവും കവരുന്ന യുവാവും ഭാര്യമാരും അറസ്റ്റിൽ. പാലക്കാട് ജില്ലയിലെ മങ്കരയിലാണ് സംഭവം. തമിഴ്നാട്ടിൽ നരികൊറവ കോളനയിലെ താമസക്കാരായ കസ്തൂരി (24), ഗായത്രി (25), അവരുടെ ഭർത്താവ് ശക്തിവേൽ (27) എന്നിവരെയാണ് മങ്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും പഴ്സുകളും എ.ടി.എം കാർഡുകളും രേഖകളും പിടിച്ചെടുത്തു.

ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഇവർ പതിവായി യാത്ര ചെയ്ത് കവർച്ച നടത്താറുണ്ടെന്നും ഗ്യാസ് നന്നാക്കാനെന്ന വ്യാജേന വീടുകളിൽ എത്തി മോഷണം നടത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ 29ന് മാങ്കുറിശ്ശിയിൽ ബസ് യാത്രക്കാരിയുടെ ഏഴുപവൻ ആഭരണവും 63,000 രൂപയും കവർന്ന സംഭവത്തിലാണ് പ്രതികൾ പിടിയിലായത്. എരുത്തേമ്പതിയിൽ വാടകക്ക് താമസിച്ചാണ് ഇവർ മോഷണം ആസൂത്രണം ചെയ്തിരുന്നത്



spot_img

Check out our other content

Check out other tags:

Most Popular Articles