Saturday, April 27, 2024

ദളിത് ബാലന്റെ മരണത്തിൽ രാജസ്ഥാൻ എംഎൽഎ രാജിവച്ചു

LATEST NEWSദളിത് ബാലന്റെ മരണത്തിൽ രാജസ്ഥാൻ എംഎൽഎ രാജിവച്ചു
മൺകലത്തിൽ നിന്ന് വെള്ളം കുടിച്ചതിന് അധ്യാപകന്റെ മർദ്ദനമേറ്റ് ദളിത് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ രാജസ്ഥാനിൽ എംഎൽഎ രാജിവച്ചു.എംഎൽഎ പനചന്ദ് മേഘ്‌വാൾരാജിക്കത്ത് മുഖ്യമന്ത്രി അശോക് ഗെലോട്ടിന് കൈമാറി.തന്റെ സമുദായത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാനായില്ലെങ്കിൽ എംഎൽഎ ആയി തുടരുന്നതിൽ അർത്ഥമില്ലെന്ന് അറിയിച്ചായിരുന്നു രാജി
സ്ഥാനമാനങ്ങൾ ഒന്നും കൂടാതെ സമൂഹത്തെ സേവിക്കുന്നതിനായി ഞാൻ എം‌എൽ‌എ സ്ഥാനം രാജിവെക്കുന്നു. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾക്കിപ്പുറം ദളിതരെ ചൂഷണത്തിന് ഇരയാകുന്നത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. എന്റെ സമൂഹം ചൂഷണം ചെയ്യപ്പെടുന്ന രീതിയിലുള്ള വേദന പറഞ്ഞറിയിക്കാനാകുന്നില്ല. ഇന്നും ദളിത് സമൂഹത്തിന് അവരുടെ അടിസ്ഥാന അവകാശങ്ങൾക്കായി പോരാടേണ്ട സ്ഥിതിയാണ്. ജലോറിലെ നിരപരാധിയായ കുട്ടിയുടെ മരണത്തിൽ ഞാൻ അതീവ ദുഃഖിതനാണ്. ഈ അടിച്ചമർത്തൽ തടയാൻ എനിക്ക് കഴിയുന്നില്ല, അതിനാൽ ഞാൻ എംഎൽഎ സ്ഥാനം രാജിവയ്ക്കുന്നു.’
കുടത്തിൽ നിന്നും വെള്ളം കുടിച്ചതിനും, മീശ പിരിച്ചതിനും, കല്യാണത്തിന് കുതിരപ്പുറത്ത് വന്നതിനും ദളിതർ കൊല്ലപ്പെടുന്നു. ജുഡീഷ്യൻ നടപടികൾ സ്തംഭിക്കുന്നു, ഫയലുകൾ മേശകളിൽ നിന്ന് മേശകളിലേയ്ക്ക് പോകുന്നു. ദളിതർക്കെതിരായ അതിക്രമം കഴിഞ്ഞ വർഷങ്ങളിൽ കൂടി വന്നു. ഭരണഘടന ഉറപ്പുനൽകുന്ന ദളിതരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഇവിടെ ആരുമില്ല,’ പനചന്ദ് മേഘ്‌വാൾ രാജിക്കത്തിൽ പറഞ്ഞു. മരിച്ച കുട്ടിയുടെ നീതിക്കായി പോരാടുമെന്നും അദ്ദേഹം അറിയിച്ചു.
spot_img

Check out our other content

Check out other tags:

Most Popular Articles