Reporter

കുളിരുതേടി ഊട്ടിക്കുപോകുന്നവർ ജാഗ്രതൈ; പകൽനേരത്ത് ഊട്ടിയിലും പൊള്ളുന്ന ചൂട്

കുളിരുതേടി ഊട്ടിക്കുപോകുന്നവർ ജാഗ്രതൈ. പകൽനേരത്ത് ഊട്ടിയിലും പൊള്ളുന്ന ചൂടാണ്. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് 29 ഡിഗ്രി സെൽഷ്യസ്. 1951-നുശേഷം ആദ്യമായാണ് ഊട്ടിയിൽ 29 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വർഷം 20 ഡിഗ്രി...

ഊട്ടിയിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി; 1951ലെ ക്കോർഡ് ചൂട് ആണ് മറികടന്നത്

ഊട്ടിയിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി. 29 ഡിഗ്രി സെൽഷ്യസ് ആണ് ഇന്നലെ ഊട്ടിയിലെ താപനില. 1951ൽ രേഖപ്പെടുത്തിയ റെക്കോർഡ് ചൂട് ആണ് മറികടന്നത്. കഴിഞ്ഞ വേനൽക്കാലത്ത് 20 ഡിഗ്രി ആയിരുന്നു...

ലോകാത്ഭുതങ്ങളിൽ ഒന്നായ പിരമിഡുകളുടേ പശ്ചാത്തലത്തിൽ സ്വപ്‌പ്നത്തിൽ കണ്ടതുപോലൊരു വിവാഹം യാഥാർഥ്യമാക്കിയിരിക്കുകയാണ് ഇന്ത്യൻ വംശജനായ ശതകോടീശ്വരൻ അങ്കർ ജെയ്ൻ

സ്വപ്‌പ്നത്തിൽ കണ്ടതുപോലൊരു വിവാഹം ആഗ്രഹിക്കാത്തവർ കുറവായിരിക്കും. തിരക്കും ബഹളവുമില്ലാതെ മനോഹരമായ പശ്ചാത്തലത്തിലൊരു വിവാഹം. ജീവിതത്തിൽ അത് യാഥാർഥ്യമാക്കിയിരിക്കുകയാണ് ഇന്ത്യൻ വംശജനായ ശതകോടീശ്വരൻ അങ്കർ ജെയ്ൻ. കഴിഞ്ഞ വെള്ളിയാഴ്ച്ച നടന്ന വിവാഹത്തിൽ മുൻ ഡബ്ല്യു.ഡബ്ല്യു.ഇ താരം...

മദ്യപിച്ച് ജോലിക്കെത്തുന്നവരെ കണ്ടെത്താൻ പരിശോധന; കെ.ബി. ഗണേഷ്‌കുമാറിൻ്റെ മണ്ഡലത്തിലെ കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ കൂട്ടഅവധി

ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാറിൻ്റെ മണ്ഡലത്തിലെ കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ കൂട്ടഅവധി. പത്തനാപുരം ഡിപ്പോയിൽ 15 സർവീസുകൾ മുടങ്ങി. മദ്യപിച്ച് ജോലിക്കെത്തുന്നവരെ കണ്ടെത്താൻ കെ.എസ്.ആർ.ടി.സി. വിജിലൻസ് വിഭാഗം ഡിപ്പോയിൽ പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് 12 ജീവനക്കാർ...

ലോക്‌സഭാ തിരഞ്ഞെടുപ്പ്; തെലങ്കാനയിൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് സിപിഎം

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തെലങ്കാനയിൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് സിപിഎം. നിലവിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ച ഒരു സീറ്റൊഴികേ ബാക്കി 16-സീറ്റുകളിലും കോൺഗ്രസ് സ്ഥാനാർഥികളെ സിപിഎം പിന്തുണയ്ക്കും. സിപിഎം മത്സരിക്കുന്ന ഭോംഗിർ മണ്ഡലത്തിനെ സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല. തെലങ്കാന...

സാമുദായിക വികാരം ആളിക്കത്തിക്കുന്നതിനായി രാഹുൽ ഗാന്ധിയുടെ ഓരോ പ്രസ്താവനയും മോദി ദുരുദ്ദേശ്യത്തോടെ വളച്ചൊടിക്കുന്നു; ആരോപണവുമായി കോൺഗ്രസ്

സാമുദായിക വികാരം ആളിക്കത്തിക്കുന്നതിനായി രാഹുൽ ഗാന്ധിയുടെ ഓരോ പ്രസ്താവനയും പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരുദ്ദേശ്യത്തോടെ വളച്ചൊടിക്കുന്നെന്ന ആരോപണവുമായി കോൺഗ്രസ്. നരേന്ദ്ര മോദിയെ ജനം പുറത്താക്കുമെന്ന് ഉറപ്പാണെന്ന് കോൺഗ്രസ് മാധ്യമവിഭാഗം മേധാവി ജയറാം രമേശ്...

ഗവിയിലേക്കുള്ള ഉല്ലാസ യാത്രകൾ പുനരാരംഭിച്ച് കെഎസ്ആർടിസി; മെയ് ഒന്ന് മുതൽ 31 വരെയാണ് ഗവി സ്പെഷ്യൽ ഉല്ലാസ യാത്രകൾ

സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമായ ഗവിയിലേക്കുള്ള ഉല്ലാസ യാത്രകൾ പുനരാരംഭിച്ചെന്ന് കെഎസ്ആർടിസി. കെഎസ്ആർടിസി ബഡ്‌ജറ്റ്‌ ടൂറിസം സെൽ, സംസ്ഥാനത്തെ വിവിധ യൂണിറ്റുകളിൽ നിന്ന് മെയ് ഒന്ന് മുതൽ 31 വരെയാണ് ഗവി സ്പെഷ്യൽ ഉല്ലാസ...

മോദിയുടെ വിദ്വേഷ പ്രസ്‌താവനയെ വിമർശിച്ചതിന് ബി.ജെ.പി. ന്യൂനപക്ഷ മോർച്ച മുൻ നേതാവ് ഉസ്മ‌ാൻ ഘനിയെ പോലീസ് അറസ്റ്റ് ചെയ്‌തു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസ്‌താവനയെ വിമർശിച്ചതിന് ബി.ജെ.പി. ന്യൂനപക്ഷ മോർച്ച മുൻ നേതാവ് ഉസ്മ‌ാൻ ഘനിയെ പോലീസ് അറസ്റ്റ് ചെയ്‌തു. രാജസ്ഥാൻ പോലീസാണ് ഉസ്‌മാൻ ഘനിയെ അറസ്റ്റ് ചെയ്തതെന്ന് ദേശീയ മാധ്യമങ്ങൾ...

ഇലക്ഷൻ കമ്മീഷൻ രാജ്യത്തിന് അപമാനം; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി എംവി ജയരാജൻ

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എംവി ജയരാജൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദ്വേഷ പ്രസംഗത്തിൽ ബിജെപി പ്രസിഡന്റിന് നോട്ടീസ് നൽകിയ സംഭവങ്ങൾ അടക്കം ചൂണ്ടിക്കാണിച്ച് കൊണ്ടാണ്...

നിങ്ങളുടെ മക്കളുടെ സ്വത്ത് മുസ്ലീംകൾക്ക് നൽകാൻ കോൺഗ്രസ് തയ്യാറാവും; വിദ്വേഷ പരാമർശവുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ

പ്രധാനമന്ത്രിക്ക് പിന്നാലെ വിദ്വേഷ പരാമർശവുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. നിങ്ങളുടെ മക്കളുടെ സ്വത്ത് മുസ്ലീംകൾക്ക് നൽകാൻ കോൺഗ്രസ് തയ്യാറാവുമെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ പരാമർശം. ഇന്നലെയാണ് ഹിമാചൽ പ്രദേശിലെ ഹമിർപുവിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന...

400- മണ്ഡലത്തിലും വിജയിക്കുകയല്ല 400-മണ്ഡലത്തിലും പരാജയപ്പെടും; ബി.ജെ.പി മുദ്രാവാക്യത്തെ പരിഹസിച്ച് അഖിലേഷ് യാദവ്

ലോക്സഭാ തിരഞ്ഞെടുപ്പിൽ 400-ലധികം സീറ്റ് നേടുമെന്ന ബി.ജെ.പി മുദ്രാവാക്യത്തെ പരിഹസിച്ച് സമാജ്വാദി പാർട്ടി അധ്യക്ഷനും കനൗജ് മണ്ഡലത്തിലെ എസ്‌പി സ്ഥാനാർഥിയുമായ അഖിലേഷ് യാദവ്. ബി.ജെ.പി 400- മണ്ഡലത്തിലും വിജയിക്കുകയല്ല 400-മണ്ഡലത്തിലും പരാജയപ്പെടുമെന്നും അഖിലേഷ്...

ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ്; മേയ് ഒന്നുമുതൽ ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകേണ്ട അപേക്ഷകരുടെ എണ്ണം പരിമിതപ്പെടുത്തും

സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് കൂടുതൽ കാര്യക്ഷമമാക്കുന്നതിൻ്റെ ഭാഗമായി മേയ് ഒന്നുമുതൽ ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകേണ്ട അപേക്ഷകരുടെ എണ്ണം പരിമിതപ്പെടുത്തുന്നതാണെന്ന് വടകര ആർ.ടി.ഒ. അറിയിച്ചു. നിലവിലെ ഡ്രൈവിങ്‌ടെസ്റ്റ് സ്ലോട്ടുകൾ അനുസരിച്ച് ടെസ്റ്റിനായി തീയതിലഭിച്ച...

ഹൈറിച്ച് മണി ചെയിൻ തട്ടിപ്പ്; പ്രതികളുടെ സ്വത്ത് ജപ്തിചെയ്ത നടപടി കോടതി സ്ഥിരപ്പെടുത്തി

ഹൈറിച്ച് മണി ചെയിൻ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതികളുടെ സ്വത്ത് ജപ്തിചെയ്ത നടപടി കോടതി സ്ഥിരപ്പെടുത്തി. കളക്‌ടർ താത്കാലികമായി ജപ്തിചെയ്ത നടപടിയാണ് മൂന്നാം അഡീഷണൽ സെഷൻസ് കോടതി സ്ഥിരപ്പെടുത്തിയത്. 67 ബാങ്ക് അക്കൗണ്ടുകളും 11...

അരവിന്ദ് കേജ്രിവാളിൻ്റെ അഭാവത്തിൽ, കന്നി പ്രചാരണത്തിനിറങ്ങി സുനിത കേജ്‌രിവാൾ

തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിൻ്റെ അഭാവത്തിൽ, തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി ഭാര്യ സുനിത കേജ്‌രിവാൾ. ഈസ്റ്റ് ഡൽഹിയിലെ ആം ആദ്‌മി പാർട്ടി സ്‌ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ചുള്ള റോഡ് ഷോയിലാണ് സുനിത...

- A word from our sponsors -

spot_img

Follow us