Saturday, May 18, 2024

ശബരിമല വിമാനത്താവളം; ജനങ്ങളുടെ ആശങ്കകൾക്ക് പരിഹാരമേകാൻ നാളെ പ്രാഥമിക യോഗം

TOP NEWSKERALAശബരിമല വിമാനത്താവളം; ജനങ്ങളുടെ ആശങ്കകൾക്ക് പരിഹാരമേകാൻ നാളെ പ്രാഥമിക യോഗം

എരുമേലി :ശബരിമല ഗ്രീൻ ഫീൽഡ് എയർപോർട്ട് സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ടുള്ള ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ പൂഞ്ഞാർ എം എൽ എ അഡ്വ .സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ അധ്യക്ഷതയിൽ നാളെ ക്ഷണിക്കപ്പെട്ടവരുടെ യോഗം ചേരും .

ജൂൺ 11 ന് ഞായറാഴ്ച 12 മണിക്ക് എരുമേലി ചെമ്പകത്തുങ്കൽ സ്റ്റേഡിയത്തിലാണ് യോഗം ചേരുക .വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ,സംഘടനപ്രതിനിധികൾ ,ജനപ്രതിനിധികൾ എന്നിവരുടെ യോഗമാണ് നടക്കുക. ആന്റോ ആന്റണി എം പി ,സർക്കാർ ചീഫ് വിപ്പ് പ്രൊഫ .എൻ ജയരാജ് എന്നിവരും പങ്കെടുക്കും.

എരുമേലിയുടെ പ്രാധാന്യം വിമാനത്താവളത്തിന്റെ പേരിൽ ഉൾപ്പെടുത്തുക ,സ്ഥലം നഷ്ടപ്പെടുന്ന ജനങ്ങൾക്കുള്ള നഷ്ടപരിഹാരം ,പുനരധിവാസ പാക്കേജ് എന്നിവ നാളെ നടക്കുന്ന പ്രാഥമിക യോഗത്തിൽ ചർച്ചയാകും .നാളെത്തെ യോഗത്തെ തുടർന്ന് അടുത്തുതന്നെ ഏറ്റെടുക്കുന്ന സ്ഥലത്തെ സ്ഥലവാസികളുടെ വിപുലമായ യോഗം വിളിച്ചു ചേർക്കും .വിമാനത്താവള സ്പെഷ്യൽ ഓഫീസ് ജൂൺ 12 ന് എരുമേലി റോട്ടറി ഹാളിലും 13 ന് മുക്കട കമ്മ്യൂണിറ്റി ഹാളിലും ഏറ്റെടുക്കുന്ന സ്ഥലമുടമകളുടെ ഹിയറിംഗ് വിളിച്ചിട്ടുണ്ട്

spot_img

Check out our other content

Check out other tags:

Most Popular Articles