Tuesday, May 7, 2024

കാഞ്ഞിരപ്പള്ളി ; നീതിക്കായി പോരാടുന്ന കായിക താരങ്ങൾക്ക് ഐക്യദാർഢ്യം ; വിദ്യാർഥികളും, യുവജനങ്ങളും നൈറ്റ് മാർച്ച് നടത്തി

TOP NEWSKERALAകാഞ്ഞിരപ്പള്ളി ; നീതിക്കായി പോരാടുന്ന കായിക താരങ്ങൾക്ക് ഐക്യദാർഢ്യം ; വിദ്യാർഥികളും, യുവജനങ്ങളും നൈറ്റ് മാർച്ച് നടത്തി

രാജ്യതലസ്ഥാനത്ത് നീതിക്കായി പോരാടുന്ന കായിക താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിദ്യാർഥികളും, യുവജനങ്ങളും കാഞ്ഞിരപ്പള്ളിയിൽ നൈറ്റ് മാർച്ച് നടത്തി.

എസ്.എഫ്.ഐ – ഡിവൈഎഫ്ഐ നേതൃത്വത്തിൽ നടന്ന പേട്ട സ്കൂൾ ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ചിൽ നൂറ് കണക്കിന് പേർ അണിനിരന്നു.തുടർന്ന് പേട്ട കവലയിൽ ചേർന്ന യോഗം ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റിയംഗം അർച്ചന സദാശിവൻ ഉദ്ഘാടനം ചെയ്തു.

എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി ലിനു കെ ജോൺ അദ്ധ്യക്ഷയായി.എസ്.എഫ്.ഐ സംസ്ഥാന കമ്മറ്റിയംഗം വൈഷ്ണവി ഷാജി,ഡി.വൈ.എഫ്.ഐ ജില്ലാ കമ്മറ്റിയംഗങ്ങളായ അഡ്വ.എം.എ.റിബി ൻഷാ, കെ. ആർ.സെയ്ൻ, ബ്ളോക് സെക്രട്ടറി ബി.ആർ.അൻഷാദ്, പ്രസിഡണ്ട് റിനോഷ് രാജേഷ്, എസ്.എഫ്.ഐ ജില്ലാ കമ്മറ്റിയംഗം മുഹമ്മദ് അസ്ലം, ഏരിയാ പ്രസിഡണ്ട് അമൽ ഡൊമിനിക് എന്നിവർ പ്രസംഗിച്ചു

spot_img

Check out our other content

Check out other tags:

Most Popular Articles