Thursday, May 2, 2024

വള്ളിയാങ്കവ്:അനധികൃത നിർമ്മണങ്ങൾ പൊളിച്ചു മാറ്റണമെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച്

TOP NEWSKERALAവള്ളിയാങ്കവ്:അനധികൃത നിർമ്മണങ്ങൾ പൊളിച്ചു മാറ്റണമെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച്

വള്ളിയാങ്കവ്: ട്രാവൻകൂർ റബ്ബർ& റ്റീ കമ്പനിയുടെ കുപ്പക്കയം എസ്റ്റേറ്റിൽ വള്ളിയാങ്കവ് ഡിവിഷനിൽ വള്ളിയാങ്കവ് ദേവി ക്ഷേത്രത്തിന് മുൻപിലായി അനധികൃതമായി പ്രവർത്തിച്ചു കൊണ്ടിരുന്ന ഉഷ ഗോപിദാസ്,അനിഷ് ശിവൻ എന്നിവരുടെ സ്‌റ്റാളുകൾ ഉടൻ പൊളിച്ചു നിക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് അന്തിമവിധിയിലുടെ ഉത്തരവിട്ടിരിക്കുന്നു.

WP(c)3525 നമ്പർ കേസിൽ ഹർജിക്കാരൻ പി കെ സോമൻ വടക്കേക്കര ആയിരുന്നു.കമ്പനി വക തെക്കേമല വള്ളിയാങ്കാവ് റോഡ് പൊതുവഴി ആയി വിട്ടു നൽകണമെന്ന് ഹർജിയിൽ പി കെ സോമൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം ഹൈക്കോടതി നിരാകരിച്ചു.ലൈസൻസ് ഇല്ലതെ പ്രവർത്തിക്കുന്ന കടകളും അനധികൃത നിർമ്മാണങ്ങളും പൊളിച്ചു മാറ്റാൻ പെരുവന്താനം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെയും,പെരുവന്താനം പോലീസ് സ്‌റ്റേഷൻ എസ് .എച് . ഒ. യെയും ഹൈക്കോടതി ചുമതലപ്പെടുത്തി

spot_img

Check out our other content

Check out other tags:

Most Popular Articles