Tuesday, May 7, 2024

രാഷ്ട്രപിതാവിനെ കൊന്നവർ രാഷ്ട്രത്തെ കൊല്ലുകയാണ്: ഡി.വൈ.എഫ്.ഐ കാഞ്ഞിരപ്പള്ളി

TOP NEWSKERALAരാഷ്ട്രപിതാവിനെ കൊന്നവർ രാഷ്ട്രത്തെ കൊല്ലുകയാണ്: ഡി.വൈ.എഫ്.ഐ കാഞ്ഞിരപ്പള്ളി

രാഷ്ട്രപിതാവിനെ കൊന്നവർ രാഷ്ട്രത്തെ കൊല്ലുകയാണ്: പ്രതിരോധമുയർത്തുക എന്ന മുദ്രാവാക്യമുയർത്തി ഗാന്ധി രക്തസാക്ഷി ദിനത്തിൽ ഡി.വൈ.എഫ്.ഐ കാഞ്ഞിരപ്പള്ളി ബ്ളോക് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി സംഘടിപ്പിച്ചു.

എലിക്കുളം കൂരാലിയിൽ വെച്ച് നടന്ന പരിപാടി ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ബി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പ്രസിഡണ്ട് അഡ്വ.എം.എ.റിബിൻ ഷാ അദ്ധ്യക്ഷനായി.സിപിഐ (എം) എലിക്കുളം ലോക്കൽ സെക്രട്ടറി കെ.സി.സോണി,ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റിയംഗം അർച്ചന സദാശിവൻ, ബ്ളോക് സെക്രട്ടറി ബി.ആർ.അൻഷാദ്, ജില്ലാ കമ്മറ്റിയംഗം കെ.ആർ.സെയിൻ, എസ്.എഫ്.ഐ സംസ്ഥാന കമ്മറ്റിയംഗം വൈഷ്ണവി ഷാജി, പി.ആർ.അനുപമ,നിജിൻ എം ദാസ്, ധനേഷ് എ.ആർ, അനൂപ് എം.വി എന്നിവർ പ്രസംഗിച്ചു

spot_img

Check out our other content

Check out other tags:

Most Popular Articles