Wednesday, May 8, 2024

കേരള കോൺഗ്രസിനെ തകർക്കാൻ ആന്റോ ആന്റണി എംപി ശ്രമിക്കുന്നു; ആരോപണവുമായി കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി

TOP NEWSKERALAകേരള കോൺഗ്രസിനെ തകർക്കാൻ ആന്റോ ആന്റണി എംപി ശ്രമിക്കുന്നു; ആരോപണവുമായി കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി

കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ജോർജ് വർഗീസ് പൊട്ടംകുളം രാജി വെച്ചതിനെ തുടർന്നുണ്ടായ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിനെ തകർക്കാൻ ആന്റോ ആന്റണി എംപി ഗൂഢാലോചന നടത്തിയതായി കേരള കോൺഗ്രസ് എം കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിആരോപിച്ചു.

കോൺഗ്രസിനും കേരള കോൺഗ്രസിനും തുല്യ അംഗങ്ങൾ ആയതിനാൽ നറുക്കെടുപ്പ് ഉറപ്പായ മത്സരത്തിൽ പ്രസിഡണ്ട് സ്ഥാനാർഥിയായി സ്റ്റനി സ്ലാവോസിനെ നിശ്ചയിച്ചിരുന്നു. പാർട്ടി ജില്ലാ പ്രസിഡണ്ട് ലോപ്പസ് മാത്യു കൂടി പങ്കെടുത്ത യോഗ തീരുമാനം സ്റ്റനി സ്ലാവോസ് അംഗീകരിക്കുകയും പ്രസിഡണ്ട് സ്ഥാനാർത്ഥിയാകാൻ സമ്മതിക്കുകയും ചെയ്തതാണ്. എന്നാൽ ആന്റോ ആന്റണി ഇടപെട്ട് കേരള കോൺഗ്രസിലെ രണ്ട് അംഗങ്ങളെ സ്വാധീനിക്കുകയും കോൺഗ്രസിന്റെ ബോർഡ് അംഗങ്ങൾക്ക് സ്റ്റേനിസ്ലാവോസിനെ പ്രസിഡണ്ട് ആക്കുവാൻ നിർദ്ദേശം നൽകുകയും ചെയ്തു .കാഞ്ഞിരപ്പള്ളി സഹകരണ ബാങ്കിൽ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധി കേരള കോൺഗ്രസിനെ തകർക്കാനുള്ള അവസരമായി ആന്റോ ആന്റണി ഉപയോഗിച്ചു.

15 വർഷക്കാലം ബാങ്ക് ബോർഡ് മെമ്പറും പാർട്ടി മണ്ഡലം പ്രസിഡണ്ടുമായിരുന്ന സ്റ്റെനിസ്ലാവോസ് നിർണായക ഘട്ടത്തിൽ സ്ഥാനമാനത്തിന് വേണ്ടി കേരള കോൺഗ്രസിനെ ഒറ്റുകൊടുക്കുകയായിരുന്നു. ആന്റോ ആന്റണിക്കും കേരള കോൺഗ്രസ് പാർട്ടിയെ വഞ്ചിച്ചവർക്കും തക്കതായ മറുപടി കൊടുക്കുവാനുള്ള ശക്തി കേരള കോൺഗ്രസ് പാർട്ടി ഉണ്ടെന്നും പാർട്ടി കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
മണ്ഡലം പ്രസിഡണ്ട് റിജോ വാളാന്തറയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജെസ്സി ഷാജൻ, ജോഷി അഞ്ച നാടൻ, ജോളി മടുക്കകുഴി , കെ കെ മൈക്കിൾ, ബിജു ചക്കാല, റോസമ്മ പുളിക്കൽ, വിമല ജോസഫ്, ബാബു ആനിത്തോട്ടം, റെജി കൊച്ചുകരിപ്പാപറമ്പിൽ, ആൽബിൻ പേണ്ടാനം എന്നിവർ പ്രസംഗിച്ചു.

spot_img

Check out our other content

Check out other tags:

Most Popular Articles