Wednesday, May 8, 2024

വിവിധ മേഖലയിൽ നൂതന ആശയങ്ങളുമായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്

TOP NEWSKERALAവിവിധ മേഖലയിൽ നൂതന ആശയങ്ങളുമായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്

കാഞ്ഞിരപ്പള്ളി ഗ്രാമവണ്ടി, എ.ടി.എം. മോഡലില്‍ പാല്‍, വെള്ളം, കാര്‍ഷികവിത്തുകള്‍ എന്നിവയുടെ സ്ഥാപനം, കലാ-കായിക മേളകള്‍, കാര്‍ഷിക മേളകള്‍, ആരോഗ്യമേഖലയില്‍ എക്സറേ, സ്കാനിംഗ്, ഡയാലിസിസ് യൂണിറ്റുകള്‍, കാര്‍ഷികമേഖലയില്‍ ഓണ്‍ലൈന്‍ വിപണനകേന്ദ്രം തുടങ്ങിയ ഒട്ടേറെ പുതുമയാര്‍ന്ന നിര്‍ദ്ദേശങ്ങളുമായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു.

2023-24 വര്‍ഷത്തെ വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തില്‍ വൈസ് പ്രസിഡന്‍റ് ജോളി മടുക്കുഴി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ് യോഗം ഉല്‍ഘാടനം ചെയ്തു.

ആസൂത്രണസമിതി ഉപാദ്ധ്യക്ഷന്‍ പി.കെ. അബ്ദുള്‍കരീം, സ്ഥിരം സമിതി ചെയര്‍മാന്മാരായ റ്റി.എസ്. കൃഷ്ണകുമാര്‍, അഞ്ജലി ജേക്കബ്, വിമല ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷക്കീല നസീര്‍, സാജന്‍ കുന്നത്ത്, പി.കെ. പ്രദീപ്, മോഹനന്‍ റ്റി.ജെ. ജയശ്രീ ഗോപിദാസ്, രത്നമ്മ രവീന്ദ്രന്‍, ജൂബി അഷറഫ്, ബി.ഡി.ഒ. ഫൈസല്‍ എസ്, ജോയിന്‍റ് ബി.ഡി.ഒ.സിയാദ് റ്റി.ഇ. ജി.ഇ.ഒ. സുബി തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്കി. കൃഷി എ.ഡി.എ., സി.ഡി.പി.ഒമാര്‍, വിവിധ ഡോക്ടര്‍മാര്‍, വ്യവസായവകുപ്പ് ഉദ്യോഗസ്ഥര്‍, എസ്.സി./എസ്.ടി വകുപ്പ് മേധാവികള്‍, വി.ഇ.ഒ മാര്‍, എ.ഇ തുടങ്ങിയവര്‍ 13 ഗ്രൂപ്പുകളായി തിരിച്ച് വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി

spot_img

Check out our other content

Check out other tags:

Most Popular Articles