Thursday, May 2, 2024

ജാതി അധിക്ഷേപ കേസിൽ സാബു എം ജേക്കബ് അടക്കമുള്ളവരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

TOP NEWSKERALAജാതി അധിക്ഷേപ കേസിൽ സാബു എം ജേക്കബ് അടക്കമുള്ളവരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

നിലവില്‍ പ്രതികളുടെ അറസ്റ്റ് അനിവാര്യം അല്ലെന്ന് കോടതി വ്യക്തമാക്കി. പൊലീസ് ആവശ്യപ്പെട്ടാൽ പ്രതികൾ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും അന്വേഷണം തുടരാമെന്നും കോടതി ഉത്തരവിൽ പറയുന്നു. ഹർജി ക്രിസ്തുമസ് അവധിയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റി.

ജാതി അധിക്ഷേപക്കേസില്‍ പ്രാഥമിക വാദം കേട്ട ശേഷമാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. കേസിൽ സാബു എം ജേക്കബ് അടക്കമുള്ളവരുടെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി നിലവില്‍ പ്രതികളുടെ അറസ്റ്റ് അനിവാര്യമല്ലെന്ന് വ്യക്തമാക്കി. പൊലീസ് ആവശ്യപ്പെട്ടാൽ പ്രതികൾ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും അന്വേഷണം തുടരാമെന്നും കോടതി ഉത്തരവിൽ പറയുന്നുണ്ട്. നോട്ടീസ് നൽകി മാത്രമേ ഹാജരാകാൻ ആവശ്യപ്പെടാവൂ എന്നും പ്രതികളോട് പൊലീസ് ഹാരസ്മെന്റ് പാടില്ലെന്നും കോടതി ഉത്തരവിട്ടു. എഫ്ഐആർ റദ്ദാക്കാനുള്ള സാബു എം ജേക്കബിന്റെ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ശ്രീനിജിൻ എംഎൽഎയ്ക്ക് നോട്ടീസ് അയക്കാനും നിര്‍ദേശമുണ്ട്.

അതേസമയം സാബു എം. ജേക്കബ്ബിന്റെ അറസ്റ്റ് തടയരുതെന്ന് ഡിജിപി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. അറസ്റ്റിന് മതിയായ കാരണമുണ്ടോയെന്ന് ചോദ്യത്തിന് പക്ഷേ സര്‍ക്കാരിന് കൃത്യമായ മറുപടിയുണ്ടായില്ല. പരാതി നൽകാൻ കാലതാമസം ഉണ്ടായതിനെയും കോടതി ചോദ്യം ചെയ്തു. സംഭവം നടന്ന് മൂന്ന് മാസത്തിനുശേഷമാണ് കേസെടുത്തതെന്നും കോടതി നിരീക്ഷിച്ചു

spot_img

Check out our other content

Check out other tags:

Most Popular Articles