Saturday, May 18, 2024

ശബരിമല തീർത്ഥാടന അവലോകനയോഗം നാളെ

TOP NEWSKERALAശബരിമല തീർത്ഥാടന അവലോകനയോഗം നാളെ

ശബരിമല തീർത്ഥാടനം അവലോകനയോഗം നാളെ [10 -11 -2022 ] മൂന്നുമണിക്ക് എരുമേലിയിൽ ചേരും അവസാനഘട്ട മുന്നൊരുക്കങ്ങൾ പൂർത്തീകരിക്കും അഡ്വ ; സെബാസ്റ്റ്യൻ കുളത്തുങ്കൽ എം. എൽ. എ. അറിയിച്ചു

ശബരിമല മണ്ഡലകാലം ആരംഭിക്കാൻ സമയം ആയികൊണ്ടിരിക്കുന്നു മുൻവർഷത്തെ അപേക്ഷിച്ചു അധികമായി തീർത്ഥാടകർ എത്താൻ സാധ്യത ഉണ്ട്. കൊവിഡ് മഹാമാരിയെ തുടർന്ന് മുൻവർഷങ്ങളിൽ തീർത്ഥാടകർ വളരെ കുറവായിരുന്നു തീർത്ഥാടനത്തിനായുള്ള മുന്നൊരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്

ഇതിനു മുന്നോടിയായി [10 -11 -2022 ] ചേരുന്ന അവലോകന യോഗത്തിൽ കാര്യങ്ങൾ വിലയിരുത്തും ജില്ലാ കളക്ടർ, എ. ഡി. എം, ആർ. ഡി. ഓ., ജില്ലാ പോലീസ് മേധാവി, സാമൂഹിക സന്നദ്ധ സംഘടനാ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും. വന്നെത്തുന്ന തീർത്ഥാടകർക്ക് യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതെ ഏറ്റവും നല്ല നിലയിൽ ശബരിമലയിലേക്ക് കടന്നു പോകുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതാണ് എന്ന് അഡ്വ ; സെബാസ്റ്റ്യൻ കുളത്തുങ്കൽ എം. എൽ. എ. അറിയിച്ചു

spot_img

Check out our other content

Check out other tags:

Most Popular Articles