Monday, May 6, 2024

എവിടെ ഒളിച്ചാലും പ്രതികളെ പൊലീസ് കണ്ടെത്തുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു

Newsഎവിടെ ഒളിച്ചാലും പ്രതികളെ പൊലീസ് കണ്ടെത്തുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു

മകളുടെ മുന്നില്‍ വെച്ച്‌ പിതാവിനെ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ എവിടെ ഒളിച്ചാലും പ്രതികളെ പൊലീസ് കണ്ടെത്തുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.

സംഭവത്തില്‍ ഇനി നടപടി സ്വീകരിക്കേണ്ടത് പൊലീസാണെന്നും മന്ത്രി പറഞ്ഞു.

മകളുടെ കണ്‍സഷന്‍ പുതുക്കാന്‍ കാട്ടാകട കെ എസ് ആര്‍ ടി സി ഡിപ്പോയിലെത്തിയ പിതാവിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കുറ്റക്കാരെ മാനേജ്‌മെന്റ് ആദ്യമെ സസ്‌പെന്റ് ചെയ്തിരുന്നു. സംഭവത്തില്‍ ഇനി പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്യേണ്ടതെന്ന് മന്ത്രി പ്രതികരിച്ചു. നിയമപരമായ നടപടി ക്രമങ്ങള്‍ പാലിച്ച്‌ മാത്രമെ ഇനി തുടര്‍ നടപടികള്‍ സാധ്യമാവുമെന്നും മന്ത്രി പറഞ്ഞു.

സംഭവം വിവാദമായതിനെ തുടര്‍ന്ന് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിര്‍ദേശ പ്രകാരം ആര്യനാട് സ്റ്റേഷന്‍ മാസ്റ്റര്‍ എ.മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാര്‍ഡ് എസ്.ആര്‍ സുരേഷ് കുമാര്‍, കണ്ടക്ടര്‍ എന്‍.അനില്‍കുമാര്‍, ഓഫീസ് അസിസ്റ്റന്റ് സി.പി മിലന്‍ എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.
സംഭവത്തില്‍ പ്രതികളായ അഞ്ച് ജീവനക്കാരും ഒളിവിലാണ്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പ് കൂടി ചുമത്തിയതോടെ ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നത് എളുപ്പമല്ലെന്നു മന്ത്രി സൂചിപ്പിച്ചു.

spot_img

Check out our other content

Check out other tags:

Most Popular Articles