Friday, May 3, 2024

വെച്ചൂചിറ സർക്കാർ ആരോഗ്യ കേന്ദ്രം തരംതാഴ്ത്തുന്നു; ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ്

FEATUREDവെച്ചൂചിറ സർക്കാർ ആരോഗ്യ കേന്ദ്രം തരംതാഴ്ത്തുന്നു; ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ്

ഗ്രാമപഞ്ചായത്തിലെ പ്രധാന ആരോഗ്യ കേന്ദ്രമായ മണ്ണടിശാല CHC യെ കേരള സർക്കാർ തരം താഴ്ത്തുന്നുവെന്ന ആരോപണവുമായി കോൺഗ്രസ് പ്രാദേശിക നേതൃത്വം ശക്തമായ പ്രതിഷേധവുമായി രംഗത്ത്.

കേന്ദ്ര സർക്കാർ വക ആരോഗ്യ ഗ്രാന്റ് ഉപയോഗിച്ച് എല്ലാ ബ്ലോക്ക്‌ CHC കളെയും ബ്ലോക്ക്‌ ആരോഗ്യ കേന്ദ്രങ്ങൾ ആക്കി മാറ്റുന്നതിനു സർക്കാർ തീരുമാനം എടുത്തിരുന്നു. ഇപ്പോൾ ജില്ലാ ആശുപത്രികളിൽ നിന്നും ലഭിക്കുന്ന എല്ലാ സേവനങ്ങളും ബ്ലോക്ക്‌ തലത്തിലേക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ബ്ലോക്ക്‌ ആരോഗ്യ കേന്ദ്രം ആരംഭിക്കുന്നത്. എന്നാൽ റാന്നി ബ്ലോക്കിൽ ബ്ലോക്ക്‌ CHC ആയ വെച്ചൂച്ചിറയെ തഴഞ്ഞു പെരുനാട് CHC ആണ് ബ്ലോക്ക് ആരോഗ്യ കേന്ദ്രമായി സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ബ്ലോക്ക്‌ മെഡിക്കൽ ഓഫീസർ, ബ്ലോക്ക്‌ ഹെൽത്തു സൂപ്പർവൈസർ, ബ്ലോക്ക്‌ ലേഡി ഹെൽത്തു ഇൻസ്‌പെക്ടർ, ബ്ലോക്ക്‌ PRO എന്നി ഉദ്യോഗസ്ഥർ ഉള്ള ആശുപത്രികൾ ആണ് കേന്ദ്ര ഗവർമെന്റിന്റെ നിർദ്ദേശ പ്രകാരം ബ്ലോക്ക്‌ ആരോഗ്യ കേന്ദ്രങ്ങൾ ആക്കേണ്ടത് മേല്പടി തസ്തികകൾ എല്ലാം ഇപ്പോൾ വെച്ചൂച്ചിറ CHC യിൽ ആണ് പ്രവർത്തിക്കുന്നത്.

പെരുനാട് ആശുപത്രിയെ ബ്ലോക്ക്‌ ആരോഗ്യ കേന്ദ്രമാക്കി മാറ്റുന്നത്തോട് കൂടി മേപ്പടി ഉദോഗസ്ഥരുടെ സേവനവും, ഇപ്പോൾ ഇവിടെ ഉപയോഗിക്കുന്ന ആരോഗ്യ വകുപ്പിന്റെ വാഹനവും പെരുനാട് ആശുപത്രയിലേക്ക് മാറ്റപ്പെടും. ബ്ലോക്ക്‌ പഞ്ചായത്തിലുള്ള എല്ലാവരുടെയും ഡാറ്റാ ശേഖരിക്കുന്നതിനും, സൂക്ഷിക്കുന്നതിനും. രോഗ നിർണയ ആശുപത്രി ആകുന്നതിനും, വീപുലമായ ലാബ് സൗകര്യങ്ങളോട് കൂടി കിടത്തി ചികിത്സയും, സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരും, 24മണിക്കൂർ OP യും ഇതിനോട് അനുബന്ധിച്ചു തുടങ്ങും, കേരളത്തിലെ എല്ലാ ബ്ലോക്ക്‌ CHC കളെയും ബ്ലോക്ക്‌ ആരോഗ്യ കേന്ദ്രമാക്കി മാറ്റുമ്പോൾ സ്വന്തമായി രണ്ടര ഏക്കർ സ്ഥലം ഉള്ള വെച്ചൂച്ചിറ CHC യെ ഒഴിവാക്കിയ നടപടി പുനപരിശോധിക്കണമെന്ന് സർക്കാരിനോട് ഈ സമരത്തിലൂടെ കോൺഗ്രസ് ആവിശ്യപെടുന്നത്.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ വെച്ചൂച്ചിറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃതത്തിൽ വ്യാഴാഴ്ച ജനകിയ മാർച്ചും ധർണയും ആശുപത്രി പടിക്കൽ നടത്തുന്നു.
സർക്കാർ തീരുമാനം തിരുത്തും വരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമര രംഗത്തുണ്ടാവുമെന്ന് പത്തനംതിട്ട ഡി സി സി വൈസ് പ്രസിഡണ്ട് ടി.കെ സാജു മേഘദൂത് ന്യൂസിനോട് പറഞ്ഞു.

spot_img

Check out our other content

Check out other tags:

Most Popular Articles