Friday, May 3, 2024

ആരോഗ്യ മേഖലയിലെ പരമോന്നത അംഗീകാരമായ എൻ എ ബി എച്ച് റീ- അക്രഡിറ്റേഷൻ നേടി കൊല്ലം മെഡിട്രീന ഹോസ്പിറ്റൽ

FEATUREDആരോഗ്യ മേഖലയിലെ പരമോന്നത അംഗീകാരമായ എൻ എ ബി എച്ച് റീ- അക്രഡിറ്റേഷൻ നേടി കൊല്ലം മെഡിട്രീന ഹോസ്പിറ്റൽ

ദേശീയ തലത്തിൽ ആരോഗ്യ മേഖലയിലെ പരമോന്നത അംഗീകാരമായ എൻ എ ബി എച്ച് റീ- അക്രഡിറ്റേഷൻ നേടി കൊല്ലം മെഡിട്രീന ഹോസ്പിറ്റൽ.

എല്ലാ മേഖലയിലും ഏറ്റവും മികച്ച നിലവാരത്തിൽ ,അത്യാധുനിക ചികിത്സാ സംവിധാനങ്ങളോടെ, സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള പ്രവർത്തനമാണ് മെഡിട്രീന ഹോസ്പിറ്റലിനെ ഈ അംഗീകാരത്തിന് അർഹമാക്കിയതെന്ന് ഉദ്ഘാടന കർമ്മം നിർവ്വഹിച്ച പാർലമെൻറ് അംഗം ശ്രീ എൻ.കെ പ്രേമചന്ദ്രൻ പറഞ്ഞു. ഒരു ആശുപത്രിക്ക് എൻ എ ബി എച്ച് അംഗീകാരം ലഭിക്കുന്നതിന് പുലർത്തേണ്ട മികവുകൾ

എന്തെല്ലാമാണെന്നും അദ്ദേഹം വിവരിക്കുകയുണ്ടായി.
മെഡിക്കൽ സൂപ്രണ്ട് ഡോ.എലിസബത്ത് ജോൺ സക്കറിയയുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച പരിപാടിയിൽ മെഡിട്രീന ഹോസ്പിറ്റൽ എം.ഡി യും,ചെയർമാനുമായ ഡോ. എൻ. പ്രതാപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എൻ എ ബി എച്ച് സർട്ടിഫിക്കറ്റ് പ്രകാശനവും, മെഡിട്രീന ഹോസ്പിറ്റൽ ഗ്രൂപ്പിൻ്റെ പുത്തൻ സംരംഭങ്ങളായ ആരോഗ്യ യൂട്യൂബ് ചാനൽ “ആർട്ട് ഓഫ് കെയറിൻ്റെ” സ്വിച്ച് ഓൺ കർമ്മവും, മെഡിക്കൽ മാഗസിനായ “മെഡിട്രീന മെഡിക്കൽ ജേർണൽ” പ്രകാശനവും പ്രേമചന്ദ്രൻ എം പി നിർവ്വഹിച്ചു

മെഡിട്രീന ഹോസ്പിറ്റൽ നെഫ്രോളജി വിഭാഗം തലവൻ ഡോ.റെമി ജോർജ് മെഡിക്കൽ ജേർണൽ എം. പി യിൽ നിന്നും ഏറ്റുവാങ്ങി. ഇന്ത്യയിലും,വിദേശത്തുമായി പന്ത്രണ്ടോളം ശാഖകളുള്ള മെഡിട്രീന ഹോസ്പിറ്റൽ ഗ്രൂപ്പിൻ്റെ സി ഇ ഓ ഡോ.മഞ്ജു പ്രതാപ്, കാർഡിയോളജി വിഭാഗം ഹെഡ് ഡോ. മനു എന്നിവർ ആശംസകൾ നേർന്ന ചടങ്ങിൽ ഹോസ്പിറ്റൽ സി ഓ ഓ രജിത് രാജൻ കൃതജ്ഞത അർപ്പിച്ചു.

spot_img

Check out our other content

Check out other tags:

Most Popular Articles