Monday, May 6, 2024

കുട്ടികളെ സ്കൂളിൽ പറഞ്ഞയച്ചതിന് പിന്നാലെ യുവതി തൂങ്ങിമരിച്ചു

TOP NEWSKERALAകുട്ടികളെ സ്കൂളിൽ പറഞ്ഞയച്ചതിന് പിന്നാലെ യുവതി തൂങ്ങിമരിച്ചു

കൊല്ലത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര പുത്തൂരിലാണ് സംഭവം. പവിത്രേശ്വരം വഞ്ചിമുക്ക് രഘു മന്ദിരത്തിൽ ഷീന (34) ആണ് മരിച്ചത്.

കുട്ടികളെ സ്‌കൂളിൽ വിട്ട ശേഷം ഏറെ നേരം കഴിഞ്ഞിട്ടും ഷീന മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി വന്നിരുന്നില്ല. തുടർന്ന് മുറിയിലെത്തി നോക്കിയപ്പോഴാണ് തൂങ്ങി നിൽക്കുന്നതായി കണ്ടെത്തിയത്.

ഭർത്താവിന്റെ മാതാപിതാക്കളുടെയും സഹോദരിയുടെയും ഒപ്പമാണ് ഷീന താമസിക്കുന്നത്. ഭർത്താവ് രാജേഷ് ദുബായിലാണ്. ഭർതൃവീട്ടിലെ പീഡനമാണോ മരണത്തിന് കാരണമെന്ന് പോലീസ് സംശയിക്കുന്നു. പുത്തൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

spot_img

Check out our other content

Check out other tags:

Most Popular Articles