Sunday, April 28, 2024

മരയ്‌ക്കാറിന്റെ വ്യാജപതിപ്പ് ഓൺലൈനിൽ

TOP NEWSKERALAമരയ്‌ക്കാറിന്റെ വ്യാജപതിപ്പ് ഓൺലൈനിൽ

 മോഹൻലാൽ ചിത്രമായ മരയ്‌ക്കാറിന്റെ വ്യാജപതിപ്പ് ഓൺലൈനിൽ . റിലീസ് ദിനത്തിൽ തന്നെയാണ് വ്യാജപതിപ്പ് ഓൺലൈനിൽ വന്നിരിക്കുന്നത് . ചിത്രം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിൽ ക്ലൈമാക്‌സ് രംഗങ്ങളും ഒരു യൂട്യൂബ് ചാനലില്‍ പ്രത്യക്ഷപ്പെട്ടിരുന്നു .തിയേറ്ററിനുള്ളില്‍ നിന്ന് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച അവ്യക്തമായ രംഗങ്ങളാണ് പ്രചരിച്ചത്. മോഹന്‍ലാലിന്റെയും മറ്റു താരങ്ങളുടെയും ആമുഖ രംഗങ്ങളും ഇതുപോലെ പ്രചരിപ്പിക്കുകയാണ്.ക്ലൈമാക്‌സ് രംഗം പോസ്റ്റ് ചെയ്ത യൂട്യൂബ് ചാനലില്‍ നിന്ന് വീഡിയോ നീക്കം ചെയ്തിട്ടുണ്ട്. വ്യാജ പതിപ്പുകള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന നിലപാടിലാണ് നിര്‍മാതാക്കള്‍.പല സെന്‍ററുകളിലും അര്‍ധരാത്രി 12 മണിക്ക് ആദ്യ പ്രദര്‍ശനങ്ങള്‍ ആരംഭിച്ചിരുന്നു. എറണാകുളം സരിത തിയറ്ററില്‍ അര്‍ധരാത്രിയിലെ ആദ്യ പ്രദര്‍ശനം കാണാന്‍ മോഹന്‍ലാല്‍ നേരിട്ടെത്തിയിരുന്നു.

spot_img

Check out our other content

Check out other tags:

Most Popular Articles