Saturday, May 11, 2024

ഹൈറിച്ച് മണി ചെയിൻ തട്ടിപ്പ്; പ്രതികളുടെ സ്വത്ത് ജപ്തിചെയ്ത നടപടി കോടതി സ്ഥിരപ്പെടുത്തി

CRIMEഹൈറിച്ച് മണി ചെയിൻ തട്ടിപ്പ്; പ്രതികളുടെ സ്വത്ത് ജപ്തിചെയ്ത നടപടി കോടതി സ്ഥിരപ്പെടുത്തി

ഹൈറിച്ച് മണി ചെയിൻ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതികളുടെ സ്വത്ത് ജപ്തിചെയ്ത നടപടി കോടതി സ്ഥിരപ്പെടുത്തി. കളക്‌ടർ താത്കാലികമായി ജപ്തിചെയ്ത നടപടിയാണ് മൂന്നാം അഡീഷണൽ സെഷൻസ് കോടതി സ്ഥിരപ്പെടുത്തിയത്. 67 ബാങ്ക് അക്കൗണ്ടുകളും 11 വാഹനങ്ങളും ഭൂസ്വത്തും ഇതിൽ ഉൾപ്പെടുന്നു.

ആകെ എത്ര തുകയുടെ സ്വത്താണെന്ന് പൂർണമായും കണക്കാക്കിയിട്ടില്ല. പക്ഷേ, പകുതിയോളം ബാങ്ക് അക്കൗണ്ടുകളിൽ കോടിക്കു മുകളിലുള്ള തുക നിക്ഷേപമുണ്ട്. ജപ്‌തി സ്ഥിരപ്പെടുത്താനുള്ള നീക്കത്തെ ഹൈറിച്ച് ഉടമകൾ എതിർത്തു.

ഹർജി തള്ളിക്കളയണമെന്ന ഇവരുടെ ആവശ്യം കോടതി തള്ളിക്കളയുകയായിരുന്നു. ഇതിനെതിരേ ഹൈകോടതിയിൽ അപ്പീൽ പോകുമെന്ന് ഹൈറിച്ചിന്റെ അഭിഭാഷകൻ അഡ്വ. എ.പി. വാസവൻ അറിയിച്ചു.

കേരളത്തിലെ ഏറ്റവും വലിയ മണി ചെയിൻ തട്ടിപ്പെന്ന് പോലീസ് സംശയിക്കുന്നതാണ് ഹൈറിച്ച് കേസ്. ആകെ 1,630 കോടി രൂപ ഇവർ പിരിച്ചിട്ടുണ്ടെന്ന് പോലീസ് കോടതിയിൽ നൽകിയ രേഖയിൽ പറഞ്ഞിരുന്നു. ഗ്രോസറി ഉത്പന്നങ്ങളുടെ വിൽപ്പനയുടെ മറവിലാണ് ഇവർ മണിചെയിൻ തട്ടിപ്പ് നടത്തിയിരുന്നത്.

കേരളത്തിൽ മാത്രം 78 ബ്രാഞ്ചുകൾ ഉണ്ടെന്നാണ് വിവരം. ഇന്ത്യയിലൊട്ടാകെ 680 എണ്ണവും. ക്രിപ്റ്റോ കറൻസി ഇടപാട് ഉൾപ്പെടെ മറ്റ് ഇടപാടുകളും സ്ഥാപനം നടത്തിയിരുന്നു. ഒ.ടി.ടി. പ്ലാറ്റ്ഫോം ഉൾപ്പെടെ വിവിധ മേഖലകളിൽ ഈ സ്ഥാപനവും അനുബന്ധസ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. വൻ പലിശ വാഗ്ദാനംചെയ്‌ത്‌ തുക നിക്ഷേപമായി സ്വീകരിക്കുന്നുണ്ടെന്ന സംശയവും അധികൃതർക്കുണ്ട്. തൃശ്ശൂർ ആറാട്ടുപുഴ ഞെരുവശ്ശേരി ആസ്ഥാനമായാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്.

126 കോടിയുടെ നികുതിവെട്ടിപ്പുകേസും ഇവർക്കെതിരേയുണ്ട്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.എൻ. സിനിമോൾ ഹാജരായി.

spot_img

Check out our other content

Check out other tags:

Most Popular Articles