Sunday, April 28, 2024

അയ്യപ്പഭക്തൻമാർക്കായി എയർപോർട്ടിൽ ഇൻഫർമേഷൻ സെന്ററും ഹെൽപ്പ് ഡെസ്കും

TOP NEWSKERALAഅയ്യപ്പഭക്തൻമാർക്കായി എയർപോർട്ടിൽ ഇൻഫർമേഷൻ സെന്ററും ഹെൽപ്പ് ഡെസ്കും

അയ്യപ്പഭക്തൻമാർക്കായി നെടുമ്പാശേരി വിമാനത്താവളത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇൻഫർമേഷൻ സെന്റർ കം ഹെൽപ്പ് ഡെസ്ക് ഒരുക്കി. വിമാനത്താവളത്തിനു മുന്നിലെ ഇൻഫർമേഷൻ സെൻ്ററിൻ്റെ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.കെ.അനന്തഗോപൻ നിർവഹിച്ചു. സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ്, ദേവസ്വം ബോർഡ് ചീഫ് എഞ്ചീനിയർ കൃഷ്ണകുമാർ, ദേവസ്വം ബോർഡിൻ്റെ ഹൈക്കോടതി സ്റ്റാൻഡിംഗ് കൗൺസിൽ അഡ്വ. ബിനു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ശബരിമല നട തുറക്കൽ, അടയ്ക്കൽ തീയതികൾ തീർഥാടനത്തിൻ്റെ മറ്റ് വിശദാംശങ്ങൾ, തീർഥാടകർ അറിയേണ്ട കാര്യങ്ങൾ എന്നിങ്ങനെയുള്ളവ ഇൻഫർമേഷൻ സെന്ററിൽ ലഭ്യമാകും.

spot_img

Check out our other content

Check out other tags:

Most Popular Articles