40 വയസ്സിന് മുകളില്‍ ഉള്ള എല്ലാവര്ക്കും ജൂലൈ 15ന് ഉള്ളില്‍ ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 45 വയസ്സിന് മുകളില്‍ പ്രായമുള്ള 50 ലക്ഷത്തോളം പേരാണ് ഇനി ആദ്യ ഡോസ് സ്വീകരിക്കാനുള്ളത്.ഈ മാസം സംസ്ഥാനത്തിന് 38 ലക്ഷം ഡോസ് ലഭിക്കും. കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ സജ്ജമാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.